'സുനന്ദ സൂപ്പറാണ്'; വൈറലായി മഞ്ജുവിന്റെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍

'സുനന്ദ സൂപ്പറാണ്'; വൈറലായി മഞ്ജുവിന്റെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍
Published on

ചക്കരക്കുടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പത്തില്‍ യുഡിപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുനന്ദയുടെ പ്രചാരണ പോസ്റ്ററുകള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുന്നു. സ്ഥാനാര്‍ത്ഥി പോസ്റ്ററില്‍ സുനന്ദയായി മഞ്ജു വാര്യരുടെ ചിത്രമാണ് ഉള്ളത്. എന്നാല്‍ ഇത് പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായല്ല. മറിച്ച് വെള്ളരിക്കപ്പട്ടണം എന്ന ചിത്രത്തിലെ പോസ്റ്ററാണെന്ന് മാത്രം. സൂപ്പറാണ് സുനന്ദ എന്നാണ് പോസ്റ്ററിന്റെ ക്യാപ്ക്ഷന്‍.

ചിത്രത്തില്‍ സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. സൗബിനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരുപാട് നര്‍മനിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഹൃദ്യമായ കുടുംബചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍. ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിക്കാപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.

മഞ്ജുവാര്യര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,ഇടവേള ബാബു,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,വീണനായര്‍,പ്രമോദ് വെളിയനാട്,ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍.

സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in