രജിനികാന്തിനൊപ്പം മഞ്ജു വാര്യരും; തലെെവർ 170 പുതിയ അപ്ഡേറ്റുകൾ പങ്കിട്ട് നിർമാണ കമ്പനിയായ ലെെക്ക പ്രൊഡക്ഷൻസ്

രജിനികാന്തിനൊപ്പം മഞ്ജു വാര്യരും; തലെെവർ 170 പുതിയ അപ്ഡേറ്റുകൾ പങ്കിട്ട് നിർമാണ കമ്പനിയായ ലെെക്ക പ്രൊഡക്ഷൻസ്

'ജയ് ഭീം' എന്ന ചിത്രത്തിന് ശേഷം രജനികാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന തലെെവർ 170 എന്ന് താൽക്കാലികമായി പേര് നൽകിയ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ പുറത്തുവിട്ട് നിർമാണ കമ്പനിയായ ലെെക്ക പ്രൊഡക്ഷൻസ്. ചിത്രത്തിൽ നടി മഞ്ജു വാര്യരും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഞ്ജു വാര്യരെ ഞങ്ങൾ തലെെവർ 170 ലേക്ക് സ്വാ​ഗതം ചെയ്യുന്നു എന്ന ക്യാപ്ഷനോടെ മഞ്ജു വാര്യരുടെ ഒരു ചിത്രവും ലെെക്ക പ്രൊഡക്ഷൻസ് അവരുടെ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. മഞ്ജു വാര്യരെ കൂടാതെ റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരാണ് തലെെവർ 170 ലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

എച്ച്.വിനോദ് സംവിധാനം ചെയ്ത് അജിത്ത് കുമാർ‌ നായകനായത്തിയ തുനിവാണ് മഞ്ജു വാര്യരുടേതായി അവസാനം പുറത്തു വന്ന തമിഴ് സിനിമ. ആര്യ-ഗൗതം കാർത്തിക് ചിത്രം മിസ്റ്റർ എക്‌സ് എന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ അടുത്തതായി അഭിനയിക്കുന്നത്. 2024 പൊങ്കലിന് തിയറ്ററുകളിലെത്താൻ ഒരുങ്ങുന്ന ഐശ്വര്യ രജിനികാന്തിന്റെ ലാൽ സലാം എന്ന ചിത്രത്തിലാണ് രജിനികാന്ത് അടുത്തതായി ഒരു അതിഥി വേഷത്തിൽ എത്തുന്നത്. തലൈവർ 170 ന് ശേഷം തലൈവർ 171 എന്ന് താൽക്കാലികമായ പേര് നൽകിയിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രവും രജിനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഒക്ടോബറിൽ 'തലൈവർ 170' ഷൂട്ടിംഗ് ആരംഭിക്കും. ചിത്രം 2024ൽ തിയേറ്ററുകളിൽ തിയറ്ററുകളിലെത്തും.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറാണ് രജിനികാന്തിന്റെതായായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ജയിലർ ഓഗസ്റ്റ് 10 നാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 500 കോടിയിലധികം വാരികൂട്ടിയിരുന്നു. ചിത്രത്തിൽ മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in