'മസ്റ്റ് വാച്ച്'; ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തെ പ്രശംസിച്ച് മഞ്ജു വാര്യർ

'മസ്റ്റ് വാച്ച്'; ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തെ പ്രശംസിച്ച് മഞ്ജു വാര്യർ

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തെ പ്രശംസിച്ച് നടി മഞ്ജു വാര്യർ. ഒരു പെൺകുട്ടിയുടെ ദുരൂഹമായ മരണവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളുടെ യാത്രയുമാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം. ചിത്രത്തിൽ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്ധ്യോ​ഗസ്ഥനായാണ് ടൊവിനോ തോമസ് എത്തുന്നത്. ഇത് തീർച്ചയായും കാണേണ്ടുന്ന സിനിമയാണ് എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ‌ പങ്കുവച്ച സ്റ്റോറിയിൽ മഞ്ജു വാര്യർ എഴുതിയിരിക്കുന്നത്.

ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായി തിയറ്ററുകളിലെത്തിയ സിനിമയാണ് ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും. ജിനു വി എബ്രാഹം തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തെളിയിക്കാൻ സാധിക്കാത്ത ഒരു കേസ് ടോവിനോയുടെ കഥാപാത്രമായ എസ്. ഐ ആനന്ദ് നാരായണനും നാല് പോലീസുകാരും ചേർന്ന്‌ അൺഒഫീഷ്യലായി തെളിയിക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ട്രൂ ഇവെന്റ്സ് ബേസ് ചെയ്ത് നിർമിച്ച കഥയിൽ ലാർജർ ദാൻ ലൈഫ് അല്ലാത്ത സാധാരണക്കാരന്റെ സാഹചര്യങ്ങൾ ഉള്ള പൊലീസ്‌കാരന്റെ കഥാപാത്രമാണ് തന്റേതെന്ന് നടൻ ടൊവിനോ തോമസ് മുമ്പ് പറഞ്ഞിരുന്നു. സിനിമ കാണുമ്പോൾ കൽകിയിലെ പൊലീസുമായി യാതൊരു സാമ്യതയും തോന്നില്ല. യൂണിഫോമിന്റെ കളറും ബോഡി ഫിറ്റ് പോലും വ്യത്യാസമുണ്ട്. സിക്സ് പാക്ക് ഒന്നും ആവശ്യമുള്ള കഥാപാത്രമല്ല ഇത്. എന്നാൽ അത്യാവശ്യം ഫിറ്റ്നസ് ഉള്ള ആളായി തന്നെയാണ് ഇതിൽ കാണിച്ചിരിക്കുന്നതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞിരുന്നു.

ടൊവിനോ തോമസ് പറഞ്ഞത്:

ട്രൂ ഇവെന്റ്സ് ബേസ് ചെയ്ത് നിർമിച്ച കഥയിൽ ലാർജർ ദാൻ ലൈഫ് അല്ലാത്ത സാധാരണക്കാരന്റെ സാഹചര്യങ്ങൾ ഉള്ള പൊലീസ്‌കാരന്റെ കഥാപാത്രമാണ് എന്റേത്. സിനിമ കാണുമ്പോൾ കൽകിയിലെ പൊലീസുമായി യാതൊരു സാമ്യതയും തോന്നില്ല. യൂണിഫോമിന്റെ കളറും ബോഡി ഫിറ്റ് പോലും വ്യത്യാസമുണ്ട്. സിക്സ് പാക്ക് ഒന്നും ആവശ്യമുള്ള കഥാപാത്രമല്ല ഇത്. എന്നാൽ അത്യാവശ്യം ഫിറ്റ്നസ് ഉള്ള ആളായി തന്നെയാണ് ഇതിൽ കാണിച്ചിരിക്കുന്നത്. ഇതൊരു പീരിയഡ് സിനിമയായത് കൊണ്ട് ടെക്നോളോജിക്കൽ അഡ്വാൻസ്‌മെന്റ്സ് ഇന്നത്തെക്കാളും കുറവുള്ളത്കൊണ്ട് കേസ് അന്വേഷണത്തിന് ഒരു പഴയ ഫ്ലേവർ ഉണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in