സന്തോഷ് ശിവൻ മാജിക് ജാക്ക് ആൻഡ് ജില്ലിലും കാണാൻ കഴിയും; മഞ്ജു വാര്യർ

സന്തോഷ് ശിവൻ മാജിക് ജാക്ക് ആൻഡ് ജില്ലിലും കാണാൻ കഴിയും; മഞ്ജു വാര്യർ

ജാക്ക് ആൻഡ് ജില്ലിലെ കഥാപാത്രം താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തതാണെന്ന് മഞ്ജു വാര്യർ ദ ക്യു ഓൺ ചാറ്റിൽ പറഞ്ഞു. സന്തോഷ് ശിവൻ സിനിമകൾ പൊതുവെ സാധാരണയിൽ നിന്ന് മാറി നിൽക്കുന്ന മാജിക് നൽകാറുള്ളത് പോലെ ജാക്ക് ആൻഡ് ജില്ലും അത്തരത്തിൽ ഒരു മാജിക് ആയിരിക്കുമെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.

മഞ്ജു വാര്യരുടെ വാക്കുകൾ

ജാക്ക് ആൻഡ് ജില്ലിലെ പാർവതി ഞാൻ ചിന്തിച്ചിട്ട് പോലുമില്ലാത്ത കഥാപാത്രമാണ്. കുറച്ചധികം എക്സ്ട്രീം ആയിട്ടുള്ള കഥാപാത്രമാണ് പാർവതി. സന്തോഷ് ശിവൻ തന്നെയാണ് പാർവതിയെ രൂപപ്പെടുത്തിയത്. ഓരോ ഫ്രയിമും സന്തോഷേട്ടന്റെ ചിന്തകളിൽ വന്നത് തന്നെയാണ്. ഭരതനാട്യ വേഷത്തിൽ സ്‌കൂട്ടർ ഓടിക്കുന്നതും, ഫൈറ്റ് ചെയ്യുന്നതുമെല്ലാം ഷൂട്ട് ചെയ്യുമ്പോഴും രസകരമായിരുന്നു.

സാധാരണയിൽ നിന്ന് മാറി നിൽക്കുന്ന മാജിക് സന്തോഷ് ശിവൻ സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ട്. ജാക്ക് ആൻഡ് ജില്ലിൽ ആണെങ്കിൽ പല പല കാര്യങ്ങളിൽ ആ മാജിക് കാണാൻ കഴിയും. ഒരു ക്വിർകി (Quirky) സിനിമയാണ് ജാക്ക് ആൻഡ് ജിൽ. അതെ സെൻസിൽ തന്നെ എല്ലാവരും ജാക്ക് ആൻഡ് ജിൽ കാണണമെന്നും ഞാൻ ആഗ്രഹിക്കുന്നു. 2 വർഷം മുന്നെയിറങ്ങേണ്ട സിനിമയായിരുന്നു ജാക്ക് ആൻഡ് ജിൽ പക്ഷെ കോവിഡും മറ്റുമായി റിലീസ് വൈകുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in