'പാവാട പോലും അഴിമതിയല്ലേ'; കണ്ണിന് കണ്ടുകൂടാത്ത സഹോദരങ്ങളായി മഞ്ജുവും സൗബിനും 'വെള്ളരിപട്ടണം' സ്‌നീക്ക് പീക്ക്

'പാവാട പോലും അഴിമതിയല്ലേ'; കണ്ണിന് കണ്ടുകൂടാത്ത സഹോദരങ്ങളായി മഞ്ജുവും സൗബിനും 'വെള്ളരിപട്ടണം' സ്‌നീക്ക് പീക്ക്
Published on

ശരത് കൃഷ്ണയുടെ തിരക്കഥയില്‍ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സറ്റയറാണ് വെള്ളരിപട്ടണം. ചിത്രം മലയാളത്തിലെ മുന്‍ ആക്ഷേപഹാസ്യ ചിത്രങ്ങളായ പഞ്ചവടിപ്പാലവും സന്ദേശവുമെല്ലാം പറഞ്ഞതിന്റെ തുടര്‍ച്ചയായിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു. സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടിലൊരുങ്ങിയ സന്ദേശത്തിലെ പോലെ തന്നെ ഒരുവീട്ടിലെ രണ്ട് നേര്‍ക്ക് നേര്‍ കണ്ട്കൂടാത്ത സഹോദരങ്ങളായിട്ടാണ് ചിത്രത്തില്‍ മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും എത്തുന്നതും.

കണ്ണിന് കണ്ടുകൂടാത്ത സഹോദരങ്ങളാണ് ചിത്രത്തിലേതെന്ന് മഞ്ജു മുന്‍പ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളിലും സഹോദരങ്ങളുടെ പോര് ഭാഗമായിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെയും സൗബിന്റെയും തര്‍ക്കവുമായി പുതിയ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കെ.പി സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. സുനന്ദയുടെ സഹോദരന്‍ കെ.പി സുരേഷായിട്ടാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്. സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ മറ്റ് അഭിനേതാക്കള്‍.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. പ്രോജക്ട് ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.

Related Stories

No stories found.
logo
The Cue
www.thecue.in