ആ കാരണം കൊണ്ടാണ് ദാസ് അങ്കിള്‍ പറഞ്ഞത്, അഭിനയിക്കാന്‍ പോകരുത് എന്ന്: മഞ്ജരി

ആ കാരണം കൊണ്ടാണ് ദാസ് അങ്കിള്‍ പറഞ്ഞത്, അഭിനയിക്കാന്‍ പോകരുത് എന്ന്: മഞ്ജരി
Published on

അഭിനയിക്കാൻ പോകാതെ സം​ഗീതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്ന് യേശുദാസ് പറഞ്ഞിരുന്നതായി ​ഗായിക മഞ്ജരി. ആ വാക്ക് പിന്തുടർന്നതുകൊണ്ട് ഒരുപാട് അവസരങ്ങൾ വേണ്ടെന്ന് വച്ചിട്ടുണ്ട്. പക്ഷെ, പോസിറ്റീവ് എന്ന സിനിമയിലെ ​ഗാനരം​ഗത്തിൽ അഭിനയിച്ചില്ലെങ്കിൽ പാടുന്ന ആളെ മാറ്റും എന്ന് പറഞ്ഞുവെന്നും മഞ്ജരി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

മഞ്ജരിയുടെ വാക്കുകൾ

പോസിറ്റീവ് എന്ന സിനിമയിലെ ഒരിക്കൽ നീ പറഞ്ഞു എന്ന ​പാട്ടിന് പിന്നിൽ വലിയൊരു കഥയുണ്ട്. ആ പാട്ടിൽ എന്നെയും വേണു​ഗോപാലിനെയും കാണിക്കുന്ന പോർഷൻസ് ഉണ്ട്. അത് ഷൂട്ട് ചെയ്യാൻ ഞാൻ ഒരിക്കലും വരില്ല എന്ന് അവസാനം വരെ വാശി പിടിച്ചതാണ്. എന്നോട് ദാസ് അങ്കിൾ (യേശുദാസ്) പറഞ്ഞിരുന്നു, അഭിനയിക്കാൻ ഒന്നും പോകരുത്, മ്യൂസിക്കിൽ മാത്രം കോൺസൻട്രേറ്റ് ചെയ്യണം എന്നൊക്കെ. അതുകൊണ്ട് ഒരുപാട് ഓഫറുകൾ വന്നിട്ടും ഞാൻ നിരസിക്കുകയാണ് ഉണ്ടായത്.

പോസിറ്റീവിന്റെ സംവിധായകൻ വികെപി ആയിരുന്നു. അദ്ദേഹം ഒരുപാട് നിർബന്ധിച്ചിട്ടും ഞാൻ സമ്മതിച്ചില്ലായിരുന്നു. അലക്സ് പോളായിരുന്നു അതിന്റെ സം​ഗീതം നിർവഹിച്ചത്. പാട്ടിൽ ഞാൻ കുറേ സ്വരങ്ങൾ ഒക്കെ പാടി, അടിപൊളിയാക്കി വച്ചിരിക്കുകയായിരുന്നു. അവസാനം അഭിനയിക്കാൻ വരില്ല എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു, എങ്കിൽ പാടുന്ന ആളെ അങ്ങ് മാറ്റിക്കളയും എന്ന്. എനിക്ക് ഭയങ്കര സങ്കടമായി. അവസാനം സമ്മതിച്ചു. തൃശൂരായിരുന്നു ഷൂട്ട്. രാവിലെ പോയി വൈകുന്നേരം വരെ ഒരേ സ്ഥലത്ത് ഇരുന്ന് പാടുക. ഇത്രയേ ഉള്ളൂ. പക്ഷെ, എന്തോരം എഫേർട്ടാണ് ഒരു ഷൂട്ടിന് വേണ്ടത് എന്ന് അന്നാണ് ഞാൻ മനസിലാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in