ആ പാട്ട് എത്ര പാടിയിട്ടും രക്ഷയുണ്ടായിരുന്നില്ല; അവസാനം ശരിയാക്കി തന്നത് സൗണ്ട് എഞ്ചിനിയർ: മഞ്ജരി

ആ പാട്ട് എത്ര പാടിയിട്ടും രക്ഷയുണ്ടായിരുന്നില്ല; അവസാനം ശരിയാക്കി തന്നത് സൗണ്ട് എഞ്ചിനിയർ: മഞ്ജരി
Published on

അച്ചുവിന്റെ അമ്മയിലെ ശ്വാസത്തിൻ താളം എന്ന പാട്ട് വളരെ കഷ്ടപ്പെട്ട് പാടിയ പാട്ടാണ് എന്ന് ​ഗായിക മഞ്ജരി. എത്ര പാടിയിട്ടും ശരിയാകാതെ, ഒരു സൗണ്ട് എൻജിനിയർ വന്ന് പറഞ്ഞു, ഒരു ഭാര്യ, ഒരു ഭർത്താവ്. അവർ അവരുടെ ആദ്യരാത്രിയിൽ വളരെ രഹസ്യമായി സംസാരിക്കുകയാണ്. അതുപോലെ പാടൂ എന്ന്. എന്നിട്ടും പാടിയത് ശരിയായില്ല എന്നും മഞ്ജരി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

മഞ്ജരിയുടെ വാക്കുകൾ

അച്ചുവിന്റെ അമ്മയിലെ ശ്വാസത്തിൻ താളം എന്ന പാട്ട് വളരെ കഷ്ടപ്പെട്ട് പാടിയതാണ്. കാരണം, ചില പാട്ടുകൾ സം​ഗീത സംവിധായകൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് മനസിയിക്കോളണം എന്നില്ല. എനിക്ക് അന്ന് ഇളയരാജ സർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായിരുന്നില്ല. അപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ ട്രാക്ക് പാടി വെക്കാം, നീ പഠിക്ക് എന്നും പറഞ്ഞ് സർ പോയി. ഞാൻ അത് പഠിച്ച് പാടി, എന്നിട്ടും ശരിയാകുന്നില്ല. അവസാനം ഒരു സൗണ്ട് എൻജിനിയർ വന്ന് പറഞ്ഞു. മഞ്ജരി, ഇതാണ് സിറ്റുവേഷൻ എന്ന് ഓർത്ത് പാട്. ഒരു ഭാര്യ, ഒരു ഭർത്താവ്. അവർ അവരുടെ ആദ്യരാത്രിയിൽ വളരെ രഹസ്യമായി സംസാരിക്കുകയാണ്. അതുപോലെ പാടൂ എന്നാണ് പറഞ്ഞത്. അതിപ്പോൾ എനിക്ക് എങ്ങനെ അറിയാനാണ് എന്നായിരുന്നു എന്റെ മറുപടി. അവസാനം പറഞ്ഞു, രണ്ടുപേർ രഹസ്യം പറയുന്നത് പോലെ വേണം എന്ന്. അത് മനസിലാക്കിയാണ് അച്ചുവിന്റെ അമ്മയിലെ ശ്വാസത്തിൻ താളം പാടിയത്. മഞ്ജരി പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in