തട്ടത്തിൻ മറയത്തിൽ ആദ്യം കാസ്റ്റ് ചെയ്തത് എന്നെ, പിന്നീടാണ് നിവിൻ നായകനായെത്തുന്നത്: മണിക്കുട്ടൻ

തട്ടത്തിൻ മറയത്തിൽ ആദ്യം കാസ്റ്റ് ചെയ്തത് എന്നെ, പിന്നീടാണ് നിവിൻ നായകനായെത്തുന്നത്: മണിക്കുട്ടൻ
Published on

മലയാളി പ്രേക്ഷകർക്ക് മിനി സ്ക്രീനിലൂടെയും ബി​ഗ് സ്ക്രീനിലൂടെയും സുപരിചിതനാണ് മണിക്കുട്ടൻ. കായംകുളം കൊച്ചുണ്ണിയിൽ തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങൾ മണിക്കുട്ടൻ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് തട്ടത്തിൻ മറയത്തിലെ നജാഫ്. ആ സിനിമയിൽ ആദ്യം തന്നെയാണ് കാസ്റ്റ് ചെയ്തതെന്നും അതിന് ശേഷമാണ് നിവിൻ നായകനാകുന്നതെന്നും ക്യു സ്റ്റുഡിയോയോട് പറയുകയാണ് മണിക്കുട്ടൻ.

മണിക്കുട്ടന്റെ വാക്കുകൾ

തട്ടത്തിൻ മറയത്ത് എന്ന സിനിമയിൽ നജാഫ് എന്ന ക്യാരക്ടറായി എന്നെ ആദ്യം കാസ്റ്റ് ചെയ്യുന്നു. അപ്പോഴും സിനിമയിൽ ആരാണ് നായകൻ എന്ന് തീരുമാനം ആയിട്ടുണ്ടായിരുന്നില്ല. അതിനിടയ്ക്ക് ഞങ്ങളുടെ സംസാരത്തിനിടെ നിവിൻ ഒരു ദിവസം പറയുകയാണ്, മണി, എനിക്ക് അടുത്തൊരു സിനിമ വളരെ ​ഗംഭീരമായി ചെയ്യണം. പുതിയ പരിപാടി പിടിക്കണം എന്നൊക്കെ. കുറച്ച് ദിവസങ്ങൾ കഴിഞ്ഞതും നിവിന്‍ തട്ടത്തിൻ മറയത്തിലെ നായകനാകുന്നു. ഇപ്പോൾ അധികം കാണാറോ സംസാരിക്കാറോ ഇല്ല. പക്ഷെ, ആ സമയത്ത് സിസിഎൽ നടക്കുമ്പോൾ ഞങ്ങൾ ഒരുമിച്ച് റൂം ഷെയർ ചെയ്തിട്ടുണ്ട്.

തട്ടത്തിൻ മറയത്ത് വിനീത് ശ്രീനിവാസന്റെ കൂട്ടുകാർക്കിടയിൽ നടന്നൊരു കഥയാണ്. വിനീത് ശ്രീനിവാസന് നജാഫിന്റെ സ്വഭാവമുള്ള ഒരുപാട് സുഹൃത്തുക്കളുണ്ട്. സ്നേഹം മാത്രം കൊടുത്താൽ മതി, കല്യാണം കഴിഞ്ഞ് ലൈഫ് സെറ്റാകും എന്ന് പറയുന്ന സ്വഭാവമുള്ളവർ. ആ കഥാപാത്രത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും വിനീത് ശ്രീനിവാസൻ തന്നെയാണ് പറഞ്ഞു തന്നത്. കല്യാണം കഴിഞ്ഞ് റിച്ച് ആയിട്ട് ജീവിക്കുന്ന ആളുകളെയൊന്നും എനിക്ക് വലിയ പരിചയമില്ല. പക്ഷെ, വിനീതേട്ടന് അറിയാമായിരുന്നു. ഉദാഹരണത്തിന്, രണ്ടാം തവണ നജാഫിനെ കാണിക്കുമ്പോൾ എല്ലാം തികഞ്ഞ ഒരാളെപ്പോലെ ഞാൻ ഇരിക്കുന്ന ഒരു പോസ്റ്ററുണ്ട്. അത് പോലും എനിക്ക് പറഞ്ഞുതന്നത് വിനീതേട്ടനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in