മണിരത്‌നവും ഷങ്കറും നിര്‍മ്മിക്കുന്ന ലോകേഷ് കനകരാജ് ചിത്രം, 10 സംവിധായകര്‍ക്കൊപ്പം പുതിയ ബാനര്‍

മണിരത്‌നവും ഷങ്കറും നിര്‍മ്മിക്കുന്ന ലോകേഷ് കനകരാജ് ചിത്രം, 10 സംവിധായകര്‍ക്കൊപ്പം പുതിയ ബാനര്‍

മണിരത്‌നം നേതൃത്വം നല്‍കുന്ന പുതിയ നിര്‍മ്മാണ കമ്പനി. മണിരത്‌നം, ശങ്കര്‍ എന്നിവര്‍ക്കൊപ്പം വെട്രിമാരന്‍, ഗൗതം മേനോന്‍, ലിംഗുസ്വാമി, മിഷ്‌കിന്‍, ശശി, വസന്തബാലന്‍, ലോകേഷ് കനകരാജ്, ബാലാജി ശക്തിവേല്‍, ഏ ആര്‍ മുഗുഗദോസ് എന്നിവരാണ് നിര്‍മ്മാണ കമ്പനിയുടെ ഭാഗമായ മറ്റ് സംവിധായകര്‍. റെയിന്‍ ഓണ്‍ ഫിലിംസ് എന്ന പേരിലുള്ള ബാനര്‍ ഒടിടിക്ക് വേണ്ടി സിനിമകളും സീരീസുകളും ഒരുക്കും.

കമല്‍ഹാസന്‍ നായകനാകുന്ന വിക്രം എന്ന സിനിമക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് റെയിന്‍ ഓണ്‍ ഫിലിംസാണ്. പൊന്നിയിന്‍ ശെല്‍വന്‍ ഒന്നാം ഭാഗം ചിത്രീകരണത്തിലാണ് മണിരത്‌നം. കല്‍കി കൃഷ്ണമൂര്‍ത്തിയാണ് മള്‍ട്ടിസ്റ്റാര്‍ പിരീഡ് ഡ്രാമയുടെ രചന.

മണിരത്‌നം നേതൃത്വം നല്‍കിയ നവരസ ആന്തോളജി നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പുതിയ സീരീസുകളും സിനിമകളും ഒരുക്കാനാണ് റെയിന്‍ ഓണ്‍ ഫിലിംസ് ആലോചന.

Related Stories

No stories found.
logo
The Cue
www.thecue.in