സിനിമാറ്റോഗ്രഫി ആർട്ട് അവാർഡ്‌സ്, മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് നേടി മനേഷ് മാധവൻ

സിനിമാറ്റോഗ്രഫി ആർട്ട് അവാർഡ്‌സ്, മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് നേടി മനേഷ് മാധവൻ
Published on

മുംബൈയിൽ നടന്ന സിനിമാട്ടോഗ്രഫി ആർട്ട് അവാർഡ്‌സ് 2024 ൽ മലയാള സിനിമയിലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടി ഛായാഗ്രഹകൻ മനേഷ് മാധവൻ. ഇല വീഴാ പൂഞ്ചിറ എന്ന ചിത്രത്തിനാണ് മനേഷ് മാധവന് അവാർഡ് ലഭിച്ചത്. വികാസ് ശിവരാമൻ ആയിരുന്നു അവാർഡ് ജൂറി ചെയർമാൻ. അമിതാഭ സിംഗ്, സ്വപ്നിൽ പടൂലെ, കമൽ കദ്വാനി, പൂജ ഗുപ്തെ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

ഈ വിഭാഗത്തിലെ അവാർഡ് നിങ്ങളുടെ അസാധാരണമായ കഴിവുകൾ, കലാപരമായ കാഴ്ചപ്പാടുകൾ, ഇല വീഴ പൂഞ്ചിറയുടെ ഛായാഗ്രഹണത്തിൽ നിങ്ങൾ കൊണ്ടുവന്ന സൂക്ഷ്മമായ കരകൗശലത എന്നിവയുടെ യഥാർത്ഥ സാക്ഷ്യമാണെന്നും ജൂറി കൂട്ടിച്ചേർത്തു. തമിഴിൽ നിന്ന് പൊന്നിയിൻ സെൽവനിലെ ഛായാഗ്രഹണത്തിന് രവി വർമന് മികച്ച ഛായാഗ്രഹകനുള്ള അവാർഡ് ലഭിച്ചു. സന്തോഷ് ശിവന് ഐക്കൺ ഓഫ് സിനിമാട്ടോഗ്രഫി അവാർഡും ലഭിച്ചു.

ഷാഹി കബീർ സംവിധാനം ചെയ്ത ഇല വീഴാ പൂഞ്ചിറയിൽ സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിധിഷ് ജി, ഷാജി മാറാട് എന്നിവരായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അനിൽ ജോൺസൻ സംഗീതം നൽകിയ സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ് ആയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in