'ഇവന് പെണ്ണ് കെട്ടിയപ്പോ പ്രാന്തായോ' ; മന്ദാകിനി സ്നീക്ക് പീക്ക്

'ഇവന് പെണ്ണ് കെട്ടിയപ്പോ പ്രാന്തായോ' ; മന്ദാകിനി സ്നീക്ക് പീക്ക്

നവാഗതനായ വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത് അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മന്ദാകിനി. ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ രണ്ടാമത്തെ സ്നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കല്യാണ രാത്രി അനാർക്കലി അവതരിപ്പിക്കുന്ന അമ്പിളിയോട് അൽത്താഫിന്റെ ആരോമൽ രഹസ്യമായി ചെന്ന് സാരിയുടുക്കണമെന്ന് പറയുന്നതാണ് സ്നീക്ക് പീക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ ഒരു കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. മെയ് 24 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ദിനത്തെക്കാൾ ചിത്രത്തിന് മൂന്നാം ദിവസം കളക്ഷൻ കൂടുന്നു എന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിലെ ഹ്യൂമറിനെയും അൽത്താഫിന്റെയും അനാർകലിയുടേയും പ്രകടനത്തെയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്. മലയാള സിനിമയിൽ ഫീമെയിൽ ക്യാരക്ടർ റോളുകൾ ഒന്നുമില്ല എന്ന പരിഭവം ചിത്രം തീർത്തു കൊടുത്തിട്ടുണ്ട് എന്നാണ് ചിത്രം കണ്ട ഒരു പ്രേക്ഷകൻ എക്സിൽ കുറിച്ചത്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,ബബിത ബഷീർ, പ്രതീഷ് ജേക്കബ്,അമ്പിളി സുനിൽ,അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ അവതരിപ്പിക്കുന്ന ആരോമലിന്റെയും അമ്പിളിയുടെയും വിവാഹവും തുടർന്ന് ആ രാത്രിയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. തമാശയുടെ അകമ്പടിയോടെ ഒരു എന്റർടൈനർ സ്വഭാവത്തിലാണ് സിനിമ സഞ്ചരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in