'അമ്പിളിയല്ല മന്ദാകിനി' ; വിവാഹശേഷം നടക്കുന്ന ഒരു ദിവസത്തെ കഥയാണ് മന്ദാകിനിയെന്ന് അനാർക്കലി മരിക്കാർ

'അമ്പിളിയല്ല മന്ദാകിനി' ; വിവാഹശേഷം നടക്കുന്ന ഒരു ദിവസത്തെ കഥയാണ് മന്ദാകിനിയെന്ന് അനാർക്കലി മരിക്കാർ

അൽത്താഫ് സലിം അനാർക്കലി മരയ്ക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാകിനി, ചിത്രത്തിൽ തന്റെ കഥാപാത്രത്തിന്റെ പേര് അമ്പിളിയെന്നാണ്. താനല്ല ചിത്രത്തിൽ മന്ദാകിനിയെന്ന് നടി അനാർക്കലി മരിക്കാർ. സിനിമയുടെ ഒരു സ്റ്റോറി ക്രീയേറ്റ് ചെയ്യുന്നത് ഈ മന്ദാകിനിയാണ്. അതിലൂടെയാണ് സിനിമ മാറുന്നത്. കല്യാണം കഴിഞ്ഞ് അന്ന്‌ രാത്രി നടക്കുന്നൊരു ഇവന്റ് ആണ് സിനിയെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ അനാർക്കലി മരിക്കാർ പറഞ്ഞു. മന്ദാകിനി മെയ് 24 ന് തിയറ്ററിലെത്തും.

അനാർക്കലി പറഞ്ഞത് :

എന്റെ കഥാപാത്രത്തിന്റെ പേര് അമ്പിളിയെന്നാണ്, ഞാൻ അല്ല മന്ദാകിനി. മന്ദാകിനി ഈ സിനിമയിൽ ഒരു സാധനമാണ് അത് എന്താണെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. സിനിമയുടെ ഒരു സ്റ്റോറി ക്രീയേറ്റ് ചെയ്യുന്നത് ഈ മന്ദാകിനിയാണ്. അതിലൂടെയാണ് സിനിമ മാറുന്നത്. കല്യാണം കഴിഞ്ഞ് അന്ന്‌ നടക്കുന്നൊരു ഇവന്റ് ആണ് സിനിമ. അതിൽ കുറെ കഥാപാത്രങ്ങളും യാത്രകളും വരുന്നുണ്ട്. സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തിനൊരു മാറ്റം ഉണ്ടാകുന്നുണ്ട്. ആ സ്വഭാവത്തിന്റെ ഇന്റെന്സിറ്റി എത്രത്തോളമുണ്ടെന്ന് സ്ക്രിപ്റ്റിൽ വ്യക്തമായി എക്സ്പ്ലെയിൻ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് എന്റെ ഇമോഷണൽ കണ്ടിന്യൂയിറ്റി എനിക്ക് പിടിക്കാൻ പറ്റുന്നതായിരുന്നു.

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ അവതരിപ്പിക്കുന്ന ആരോമലിന്റെയും അമ്പിളിയുടെയും വിവാഹവും തുടർന്ന് ആ രാത്രിയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് മന്ദാകിനിയുടെ ഇതിവൃത്തം. ഒരു കോമഡി ഫാമിലി ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in