'ചിരിപടർത്തി വിനീത് തട്ടിൽ - അൽത്താഫ് കോംബോ' ; കല്യാണ വീട്ടിലെ രസകാഴ്ചകളുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി

'ചിരിപടർത്തി വിനീത് തട്ടിൽ - അൽത്താഫ് കോംബോ' ;  കല്യാണ വീട്ടിലെ രസകാഴ്ചകളുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി

നവാഗതനായ വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത് അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി എന്റർടൈനർ ചിത്രമാണ് മന്ദാകിനി. ഒരു കല്യാണ ദിവസത്തിൽ അൽത്താഫ് സലിം അവതരിപ്പിക്കുന്ന ആരോമലിന്റെ വോയിസ് ഓവറിലൂടെയാണ് മന്ദാകിനി ആരംഭിക്കുന്നത്. കഥാപാത്രങ്ങളെയും അവരുടെ ബന്ധങ്ങളെയും പരിചയപ്പെടുത്തികൊണ്ട് ചിത്രം മുൻപോട്ട് സഞ്ചരിക്കുമ്പോൾ ഒരു കമ്പ്ലീറ്റ് ഫൺ റൈഡ് ആയി ആണ് സംവിധായകൻ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ അവതരിപ്പിക്കുന്ന ആരോമലിന്റെയും അമ്പിളിയുടെയും വിവാഹവും തുടർന്ന് ആ രാത്രിയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഒരു കല്യാണ ദിവസം ഒരു വീട്ടിൽ അരങ്ങേറുന്ന സംഭവങ്ങളെ വളരെ റിലേറ്റബിൾ ആയ തമാശകളിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

കഴിഞ്ഞ വാരം പുറത്തിറങ്ങിയ വിപിൻ ദാസ് ഒരുക്കിയ വെഡ്‌ഡിങ് എന്റർടൈനർ ചിത്രമായ ഗുരുവായൂരമ്പല നടയിലിൽ നിന്നേറെ വ്യത്യസ്തമായി ചെറിയ സ്കെലിൽ, അധികം കഥാപാത്രങ്ങളെ ആശ്രയിക്കാതെ, ഒരു കല്യാണ പശ്ചാത്തലവും വീടുമാണ് വിനോദ് ലീല മന്ദാകിനിയിൽ ഉപയോഗിച്ചിരിക്കുന്നത്. അധികം ലൗഡ് അല്ലാത്ത തമാശകളിൽ തീർത്തും ഒരു ഫീൽ ഫ്രീ വൈബിൽ ഉള്ള പടം വിനീത് തട്ടിൽ അടക്കമുള്ളവരുടെ മികച്ച കോമഡി ടൈമിങ്ങിലൂടെയാണ് പ്രേക്ഷകരെ പിടിച്ചിരുത്താൻ സഹായിക്കുന്നത്. കല്യാണ വീടുകളിൽ സ്ഥിരം കണ്ടു വരുന്ന വെപ്രാളങ്ങളും, ആശങ്കകളും, കൂട്ടം കൂടി ഏഷണി പറയുന്ന സ്ത്രീ കഥാപാത്രങ്ങളെല്ലാം മന്ദാകിനിയിൽ ചിരിയുണർത്തുന്നുണ്ട്. ആരോമലെന്ന നിഷ്‍കളങ്കനായ കഥാപാത്രത്തിലൂടെ തന്റേതായ ശൈലിയിൽ അൽത്താഫ് സലീമും സിനിമയിൽ ചിരി സൃഷ്ട്ടിക്കുന്നുണ്ട്. വിനീത് തട്ടിൽ - അൽത്താഫ് കോംബോ സിനിമയുടെ ആദ്യ പകുതിയിൽ നിരവധി തമാശയ്ക്ക് നേതൃത്വം നൽകുന്നുണ്ട്.

സ്ത്രീ കഥാപാത്രങ്ങൾക്ക് വളരെയേറെ പ്രാധാന്യവും മന്ദാകിനി നൽകുന്നുണ്ട്. ചിരിക്ക് ഒപ്പം തന്നെ ഒരല്പം മാസ്സും ഇവർക്കായി സംവിധായകൻ മാറ്റിവച്ചിട്ടുണ്ട്. അനാർക്കലി മരിക്കാർ അവതരിപ്പിച്ച അമ്പിളി എന്ന നായികാ കഥാപാത്രമുൾപ്പടെ ചിത്രത്തിലെ സ്ത്രീകൾ കഥാഗതിയിൽ കാര്യമായ മാറ്റം കൊണ്ടുവരുന്നുണ്ട്. ചിത്രത്തിൽ ആരോമലിന്റെ അമ്മയായ രാജലക്ഷ്മിയെ അവതരിപ്പിച്ച സരിത കുക്കുവിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.

പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. ചിത്രത്തിലെ ഹ്യൂമറിനെയും അൽത്താഫിന്റെയും അനാർകലിയുടേയും പ്രകടനത്തെയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,ബബിത ബഷീർ, പ്രതീഷ് ജേക്കബ്,അമ്പിളി സുനിൽ,അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in