മുഖത്തോട് മുഖം മമ്മൂട്ടിയും ജ്യോതികയും, ജിയോ ബേബിയുടെ കാതല്‍ പുതിയ പോസ്റ്റര്‍

മുഖത്തോട് മുഖം മമ്മൂട്ടിയും ജ്യോതികയും, ജിയോ ബേബിയുടെ കാതല്‍ പുതിയ പോസ്റ്റര്‍

മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയുന്ന 'കാതൽ ദി കോറി'ന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തു. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ്. വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കാതലിനുണ്ട്.

മമ്മൂക്കയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹമത് കേട്ടിരുന്ന രീതിതന്നെ ഞങ്ങൾക്ക് വളരെ എക്സൈറ്റിങ് ആയിരുന്നു. ഇമോഷണൽ സീനൊക്കെ വരുമ്പോൾ മമ്മുക്കയുടെ റിയാക്ഷൻസ് ഒക്കെ ഭയങ്കരമായ എക്സ്പീരിയൻസ് ആയിരുന്നു ഞങ്ങൾക്ക് തന്നത്. കഥ അദ്ദേഹത്തിന് വർക്ക് ആയി എന്നതിന്റെ സൂചനയായിരുന്നു അതെല്ലാം.

ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ

കുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് മാത്യൂസ് പുളിക്കനാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് മുപ്പത് ദിവസം കൊണ്ടാണ് പൂർത്തിയായത്.

എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, ഗാനരചന : അൻവർ അലി,ജാക്വിലിൻ മാത്യു, ആർട്ട്: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു MPSE, ഗാനരചന: അലീന, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി,ഡിജിറ്റൽ മാർക്കറ്റിംഗ് :വിഷ്ണു സുഗതൻ, അനൂപ്, പബ്ലിസിറ്റി ഡിസൈനർ:ആന്റണി സ്റ്റീഫൻ, പി.ആർ.ഒ: പ്രതീഷ് ശേഖർ

Related Stories

No stories found.
logo
The Cue
www.thecue.in