പുഴു തിയറ്റര്‍ റിലീസിനെന്ന് സൂചന, ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

പുഴു തിയറ്റര്‍ റിലീസിനെന്ന് സൂചന, ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന 'പുഴു' തിയറ്റര്‍ റിലീസായിരിക്കുമെന്ന് സൂചന. ചിത്രത്തിന് ക്ലീന്‍ യു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുന്ന കഥാപാത്രവും പ്രകടനവുമായിരിക്കും സിനിമയിലേതെന്ന് പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം. നേരത്തെ സോണി ലിവ് വഴി ഒ.ടി.ടി റിലീസായി പുഴു പ്രേക്ഷകരിലെത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പുഴു തിയറ്ററിലേക്കായിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

പുഴു തിയറ്റര്‍ റിലീസിനെന്ന് സൂചന, ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
മറ്റ് സംസ്ഥാനങ്ങളിലേത് പോലെ തിയറ്ററില്‍ 100 ശതമാനം പ്രവേശനം അനുവദിക്കണം, മുഖ്യമന്ത്രിയോട് സിനിമാ നിര്‍മ്മാതാക്കള്‍

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. സംഗീതം ജേക്‌സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി, പി.ആര്‍.ഒ പി.ശിവപ്രസാദ് എന്നിവരുമാണ്.

പൂര്‍ണമായും നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന മമ്മൂട്ടി സി.ബി.ഐ ഫൈവിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ച്ചില്‍ റിലീസിനെത്തുന്ന ഭീഷ്മപര്‍വമാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു സിനിമ. ലിജോ പെല്ലിശേരിയുടെ സംവിധാനത്തിലുള്ള നന്‍പകല്‍ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പ്രധാന പ്രൊജക്ടുകളിലൊന്ന്. സിബിഐ പൂര്‍ത്തിയാക്കിയാല്‍ എം.ടിയുടെ കഥ ആധാരമാക്കി ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന ആന്തോളജിയിലെ ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in