കോളേജ് ക്ലാസ്മേറ്റിനൊപ്പം മമ്മൂട്ടി

കോളേജ് ക്ലാസ്മേറ്റിനൊപ്പം മമ്മൂട്ടി
Published on

കോളേജ് സുഹൃത്തുക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം സമൂഹമാധ്യമത്തില്‍ തരംഗമാകുന്നു. മഹാരാജാസ് കോളേജില്‍ വെച്ച് നടന്ന റീയുണിയന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. ചിത്രത്തിന് താഴെ ആരാധകരുടെ രസകരമായ കമന്റുകളും വന്നുകൊണ്ടിരിക്കുന്നുണ്ട്.

ഭീഷ്മപര്‍വ്വമാണ് ഈ വര്‍ഷം റിലീസ് പ്രഖ്യാപിച്ച മമ്മൂട്ടി ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദ് മമ്മൂട്ടി കൂട്ടൂകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

രത്തീന സംവിധാനം ചെയ്ത പുഴു, ലിജോ പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളും ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളാണ്. ഇരു ചിത്രത്തിലും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നെഗറ്റീവ് റോളില്‍ എത്തുന്ന സിനിമ കൂടിയാണ് പുഴു.

Related Stories

No stories found.
logo
The Cue
www.thecue.in