മമ്മൂട്ടിയും അഖില്‍ അക്കിനേനിയും നേര്‍ക്കുനേര്‍; 'ഏജന്റ്' ടീസര്‍

മമ്മൂട്ടിയും അഖില്‍ അക്കിനേനിയും നേര്‍ക്കുനേര്‍; 'ഏജന്റ്' ടീസര്‍
Published on

തെന്നിന്തന്യന്‍ താരം അഖില്‍ അക്കിനേനി കേന്ദ്ര കഥാപാത്രമാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന 'ഏജന്റി'ന്റെ ടീസര്‍ പുറത്തിറങ്ങി. എ.കെ എന്റര്‍ട്ടെയിന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നടന്‍ മമ്മൂട്ടിയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസിനാണ് ഒരുങ്ങുന്നത്.

വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഏജന്റ് ഒരു ആക്ഷന്‍ ത്രില്ലറാണ്. നിലവില്‍ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ് ഏജന്റ്. നവാഗതയായ സാക്ഷി വൈദ്യയാണ് അഖിലിന്റെ നായികയായി എത്തുന്നത്. വക്കന്തം വംശിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എകെ എന്റര്‍ടൈന്‍മെന്റ്‌സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മ്മാണം.

റസൂല്‍ എല്ലൂര്‍ ഛായാഗ്രാഹകന്‍. ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍. സംഗീത സംവിധാനം: ഹിപ് ഹോപ് തമിഴ. പിആര്‍ഒ: ശബരി.

Related Stories

No stories found.
logo
The Cue
www.thecue.in