മമ്മൂട്ടി ആദ്യമെത്തുന്നത് അമല്‍ നീരദിനൊപ്പമല്ല, പത്ത് മാസത്തിന് ശേഷം മുവി ക്യാമറക്ക് മുന്നില്‍

മമ്മൂട്ടി ആദ്യമെത്തുന്നത് അമല്‍ നീരദിനൊപ്പമല്ല, പത്ത് മാസത്തിന് ശേഷം മുവി ക്യാമറക്ക് മുന്നില്‍
Summary

വണ്‍ പൂര്‍ത്തിയാക്കിയാണ് മമ്മൂട്ടി ഫെബ്രുവരി മൂന്നിന് കൊച്ചിയില്‍ അമല്‍ നീരദ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക

കൊവിഡ് നിയന്ത്രണങ്ങളോടെ മലയാള സിനിമാ ചിത്രീകരണം സജീവമായപ്പോഴും മമ്മൂട്ടി പുതിയ സിനിമകളില്‍ ജോയിന്‍ ചെയ്തിരുന്നില്ല. 2021ല്‍ മമ്മൂട്ടി ആദ്യം അഭിനയിക്കുന്നത് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്ടിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പത്ത് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും മുവീ ക്യാമറക്ക് മുന്നിലെത്തുന്നത് മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായാണ്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന സിനിമയുടെ അവശേഷിക്കുന്ന സീനുകള്‍ മമ്മൂട്ടി നാളെ (ജനുവരി 22ന്) പൂര്‍ത്തിയാക്കും. വണ്‍ പൂര്‍ത്തിയാക്കിയാണ് മമ്മൂട്ടി ഫെബ്രുവരി മൂന്നിന് കൊച്ചിയില്‍ അമല്‍ നീരദ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.

ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് എന്ന സിനിമയാണ് മമ്മൂട്ടി ഒടുവില്‍ പൂര്‍ത്തിയാക്കിയത്. 2020 മാര്‍ച്ചിലായിരുന്നു ഈ സിനിമയില്‍ മമ്മൂട്ടി ഉള്‍പ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിച്ചത്. 2020 ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്യാന്‍ ആലോചിച്ച വണ്‍ കൊവിഡിനെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു.

മമ്മൂട്ടി ആദ്യമെത്തുന്നത് അമല്‍ നീരദിനൊപ്പമല്ല, പത്ത് മാസത്തിന് ശേഷം മുവി ക്യാമറക്ക് മുന്നില്‍
ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തില്‍ മമ്മൂക്ക ഉള്‍പ്പെട്ട സീന്‍ ഷൂട്ട് ചെയ്യാന്‍ ബാക്കി,വണ്‍ തിയറ്ററിലേക്ക് തന്നെയെന്ന് സന്തോഷ് വിശ്വനാഥ്

കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി 'വണ്‍'ല്‍ അവതരിപ്പിക്കുന്നത്. ബോബി- സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് നിര്‍മ്മാണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോപി സുന്ദറാണ്.

മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ ഒരു താര നിര തന്നെ ഈ സിനിമയിലുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മമ്മൂട്ടി ആദ്യമെത്തുന്നത് അമല്‍ നീരദിനൊപ്പമല്ല, പത്ത് മാസത്തിന് ശേഷം മുവി ക്യാമറക്ക് മുന്നില്‍
'തിരക്കഥ വായിക്കുമ്പോൾ മമ്മൂക്കയുടെ കണ്ണ് കയ്യിലെ ഫോണിലായിരുന്നു', 'വൺ' ഏറെ കാത്തിരുന്ന സിനിമ; ബോബി ആന്റ് സഞ്ജയ്
മമ്മൂട്ടി ആദ്യമെത്തുന്നത് അമല്‍ നീരദിനൊപ്പമല്ല, പത്ത് മാസത്തിന് ശേഷം മുവി ക്യാമറക്ക് മുന്നില്‍
ആക്ഷൻ രം​ഗങ്ങളിൽ മോഹൻലാലിനൊപ്പം 'കെജിഎഫ്' വില്ലൻ ​ഗരുഡയും; 'ആറാട്ട്', രാമചന്ദ്ര രാജുവിന്റെ ആദ്യ മലയാള ചിത്രം

സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കിയാണെന്നും പിണറായി വിജയനെ തന്നെയാണ് അവതരിപ്പിക്കുന്നതെന്നും നേരത്തെ അഭ്യൂഹങ്ങള്‍ വന്നിരുന്നു. മുമ്പ് പി വി എന്ന പേരില്‍ ഈ സിനിമയുടെ ഫാന്‍ മേയ്ഡ് പോസ്റ്റര്‍ വന്നതും മമ്മൂട്ടി സെക്രട്ടറിയേറ്റിലെ ചിത്രീകരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതുമാണ് പ്രചരണങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ കടക്കല്‍ ചന്ദ്രന്‍, മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കിയല്ലെന്ന് സന്തോഷ് വിശ്വനാഥ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായി സ്‌ക്രീനിലെത്തിയ നടനെന്ന നേട്ടത്തിനൊപ്പമാണ് മമ്മൂട്ടിയുടെ വണ്‍ എത്തുന്നത്. മക്കള്‍ ആട്ചിയില്‍ തമിഴ് നാട് മുഖ്യമന്ത്രിയായി അഭിനയിച്ച മമ്മൂട്ടി 2019ല്‍ ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി യാത്ര എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ച മമ്മൂട്ടി വര്‍ഷാന്ത്യത്തിലെത്തുമ്പോള്‍ കേരളാ മുഖ്യമന്ത്രിയുടെ റോളിലാണ്. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം.

മമ്മൂട്ടി ആദ്യമെത്തുന്നത് അമല്‍ നീരദിനൊപ്പമല്ല, പത്ത് മാസത്തിന് ശേഷം മുവി ക്യാമറക്ക് മുന്നില്‍
‘മമ്മൂക്ക ഞെട്ടിച്ചു’, കടക്കല്‍ ചന്ദ്രനെ കുറിച്ച് മമ്മൂട്ടിക്ക് ചില നിര്‍ബന്ധങ്ങളുണ്ടായിരുന്നുവെന്ന് സന്തോഷ് വിശ്വനാഥ്  

Related Stories

No stories found.
logo
The Cue
www.thecue.in