മമ്മൂട്ടി അഖില്‍ അക്കിനേനിയുടെ വില്ലനോ?, മോഹന്‍ലാലിനെയും ഉപേന്ദ്രയെയും ആദ്യം പരിഗണിച്ചെന്ന് റിപ്പോര്‍ട്ട്

മമ്മൂട്ടി അഖില്‍ അക്കിനേനിയുടെ വില്ലനോ?, മോഹന്‍ലാലിനെയും ഉപേന്ദ്രയെയും ആദ്യം പരിഗണിച്ചെന്ന് റിപ്പോര്‍ട്ട്

ആന്ധ്രപ്രദേശിന്റെ ജനപ്രിയ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ റോളിലെത്തിയ യാത്ര എന്ന സിനിമക്ക് ശേഷം മമ്മൂട്ടി തെലുങ്കിലെത്തുന്നത് മുഴുനീള വില്ലന്‍ റോളിലെന്ന് റിപ്പോര്‍ട്ട്. അഖില്‍ അക്കിനേനി നായകനായ ഏജന്റ് എന്ന സ്പൈ ത്രില്ലറില്‍ പട്ടാള ഓഫീസറായി നെഗറ്റീവ് റോളിലായിരിക്കും മമ്മൂട്ടി എത്തുകയെന്ന് ഇന്ത്യന്‍ എക്സ്പ്രസ്.

അമേരിക്കന്‍ ആക്ഷന്‍ ത്രില്ലര്‍ ബോണ്‍ സീരീസ് ഫ്രാഞ്ചെസിയില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഏജന്റ് എന്ന ചിത്രം. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയില്‍ ചാരന്റെ റോളിലാണ് അഖില്‍ അക്കിനേനി. ജൂലൈ 12ന് ഹൈദരാബാദില്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങിയ ചിത്രം പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് യൂറോപ്പിലാണ്. യൂറോപ്പ് ഷെഡ്യൂളിലാണ് മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത്.

മോഹന്‍ലാലിനെയും കന്നഡ സൂപ്പര്‍താരം ഉപേന്ദ്രയെയും ഈ റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തനി ഒരുവനില്‍ അരവിന്ദ് സ്വാമി അവതരിപ്പിച്ച രീതിയില്‍ നായക കഥാപാത്രത്തിനോട് കിടപിടിക്കുന്ന നെഗറ്റീവ് റോളായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിയുടെയും അഖില്‍ അക്കിനേനിയുടെയും കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ നീങ്ങുന്നത്. ചിരഞ്ജീവിയെ നായകനാക്കി സായ് റ നരസിംഹ റെഡ്ഡി സംവിധാനം ചെയ്തയാളാണ് സുരേന്ദര്‍ റെഡ്ഡി.

നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന പുഴു ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് മമ്മൂട്ടി ഏജന്റില്‍ ജോയിന്‍ ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രം, കെട്ട്യോളാണെന്റെ മാലാഖ ഒരുക്കിയ നിസാം ബഷീറിന്റെ അടുത്ത ചിത്രം, സിബിഐ ഫൈവ് എന്നിവയാണ് മമ്മൂട്ടിയുടെ തുടര്‍ന്ന് ചിത്രീകരിക്കാനുള്ള പ്രൊജക്ടുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in