'എന്നിലെ നടനെ ഞാനൊരിക്കലും ചവിട്ടിതേയ്ക്കാറില്ല'; രണ്ട് ബിഗ് ബജറ്റ് എല്‍ജെപി ചിത്രങ്ങള്‍ കൂടി ചര്‍ച്ചയിലുണ്ടെന്ന് മമ്മൂട്ടി

'എന്നിലെ നടനെ ഞാനൊരിക്കലും ചവിട്ടിതേയ്ക്കാറില്ല'; രണ്ട് ബിഗ് ബജറ്റ് എല്‍ജെപി ചിത്രങ്ങള്‍ കൂടി ചര്‍ച്ചയിലുണ്ടെന്ന് മമ്മൂട്ടി

നന്‍പകല്‍ നേരത്ത് മയക്കത്തിന് പുറമെ രണ്ട് ബിഗ് ബജറ്റ് എല്‍ജെപി ചിത്രങ്ങളുടെ കൂടി ചര്‍ച്ച നടക്കുന്നതായി മമ്മൂട്ടി. രണ്ട് മൂന്ന് കഥകള്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായി ചര്‍ച്ച ചെയ്തിരുന്നു. അതില്‍ നിന്ന് ബജറ്റ് കുറഞ്ഞ നന്‍പകല്‍ ആദ്യം എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റ് രണ്ട് സിനിമകളുമുണ്ടാകാന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 19 ന് തിയറ്ററുകളിലെത്താനിരിക്കുന്ന 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍.

തന്നിലെ നടനെ ഒരിക്കലും നിരാശപ്പെടുത്താതെ, ചവിട്ടിതേയ്ക്കാതെ, പരമാവധി ഉപയോഗിക്കാനാണ് എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എന്നിലെ നടനെ ഞാനൊരിക്കലും നിരാശപ്പെടുത്താറില്ല, ചവിട്ടിതാഴ്ത്താറില്ല. മാക്സിമം എന്തെങ്കിലും സൗകര്യം ചെയ്ത് കൊടുക്കാറേയുള്ളൂ. ഒരു സാധ്യതയെയും തള്ളിക്കളയാതെ, കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്താറേയുള്ളൂ. ഒന്നും കിട്ടിയില്ലെങ്കിലും ഫ്രീ ആയിട്ട് അഭിനയിക്കാനും തയ്യാറാണ്. എനിക്ക് ഏറ്റവും സന്തോഷമുണ്ടാകുന്നത് ഈ ജോലി ചെയ്യുമ്പോഴാണ്, പൈസ കിട്ടുമ്പോഴല്ല.

മമ്മൂട്ടി

ഇന്നത്തെ കാലത്ത് സിനിമകളെ അവാര്‍ഡ് സിനിമകളെന്നും മറ്റ് സിനിമകളെന്നും വേര്‍തിരിക്കുന്നതില്‍ യുക്തിയില്ലെന്നും കൊച്ചിയില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പ്രതികരിച്ചു.

അവാര്‍ഡ് സിനിമയെന്ന പ്രയോഗം പഴയതാണ്. അത് ഇന്നത്തെകാലത്ത് പ്രയോഗിക്കാന്‍ പറ്റുന്നതല്ല. അത്തരം പ്രയോഗങ്ങള്‍ പൊളിറ്റിക്കലി കറക്ടാണോ എന്നും മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. എല്ലാവര്‍ക്കും വേണ്ടിയാണ് സിനിമകളുണ്ടാക്കുന്നത്. എന്നാല്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരു സിനിമ ആസ്വദിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in