'ആയിരക്കണക്കിന് നടന്മാരിൽ ഒരാളാണ് ഞാൻ, അവരെങ്ങനെ എന്നെ കൂടുതൽ ഓർക്കും?'; ആരും ലോകാവസാനം വരെ ഓർമ്മിക്കപ്പെടില്ലെന്ന് മമ്മൂട്ടി

'ആയിരക്കണക്കിന് നടന്മാരിൽ ഒരാളാണ് ഞാൻ, അവരെങ്ങനെ എന്നെ കൂടുതൽ ഓർക്കും?'; ആരും ലോകാവസാനം വരെ ഓർമ്മിക്കപ്പെടില്ലെന്ന് മമ്മൂട്ടി
Published on

അവസാന ശ്വാസം വരെ സിനിമ തനിക്ക് മടുക്കില്ലെന്ന് നടൻ മമ്മൂട്ടി. അഭിനയം മടുക്കും എന്നൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് മമ്മൂട്ടിയുടെ ഉത്തരം. തനിക്ക് ഒരിക്കലും സിനിമ മടുക്കാറില്ലെന്നും അത് സംഭവിക്കുക തന്റെ അവസാന ശ്വാസത്തോടെയുമായിരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. അവസാനശ്വാസ കാലം വരെ സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ ലോകം മമ്മൂക്കയെ എങ്ങനെ ഓർക്കണമെന്നാണ് ആ​ഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനും അഭിമുഖത്തിൽ മമ്മൂട്ടി പ്രതികരിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരിക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

മമ്മൂട്ടി പറഞ്ഞത്:

എത്രനാൾ അവർ എന്നെ ഓർക്കും? 1 വർഷം? 10 വർഷം? 15 വർഷം? തീർന്നു. ലോകാവസാനം വരെ ആളുകൾ നിങ്ങളെ ഓർക്കുമെന്ന് പ്രതീക്ഷിക്കരുത്. അത് ആർക്കും സംഭവിക്കില്ല. മഹാന്മാർ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓർമ്മിക്കപ്പെട്ടിട്ടുള്ളത്. വളരെ കുറച്ച് ആളുകൾ മാത്രമേ ഓർമ്മിക്കപ്പെടുകയുള്ളൂ. ആയിരക്കണക്കിന് നടന്മാരിൽ ഒരാളാണ് ഞാൻ. അവരെങ്ങനെ എന്നെ കൂടുതൽ ഓർക്കും?. ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ ഓർക്കുമെന്ന് എനിക്ക് പ്രതീക്ഷയില്ല, നിങ്ങൾ ഈ ലോകത്ത് ഇല്ലാത്ത കാലത്ത് നിങ്ങളെങ്ങനെ നിങ്ങളെക്കുറിച്ച് അറിയും. എല്ലാവരും വിചാരിക്കുന്നത് അവർ ലോകാവസാനം വരെ ഓർമ്മിക്കപ്പെടുമെന്നാണ്. പക്ഷേ ഇല്ല.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വെെകാരികമായ നിരവധി കമന്റുകളാണ് ആരാധകരുടെ പക്ഷത്ത് നിന്നും വരുന്നത്. മലയാള സിനിമയുള്ളിടത്തോളം കാലം മമ്മൂട്ടി എന്ന നടൻ ഓർമ്മിക്കപ്പെടുമെന്നാണ് സോഷ്യൽ മീ‍ഡിയയിലൂടെ ആരാധകരുടെ പ്രതികരണം

Related Stories

No stories found.
logo
The Cue
www.thecue.in