വിജയം ആവര്‍ത്തിക്കാന്‍ മമ്മൂട്ടി കമ്പനി; റോബി വര്‍ഗീസ് - മമ്മൂട്ടി ചിത്രം ആരംഭിച്ചു

വിജയം ആവര്‍ത്തിക്കാന്‍ മമ്മൂട്ടി കമ്പനി; റോബി വര്‍ഗീസ് - മമ്മൂട്ടി ചിത്രം ആരംഭിച്ചു

ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജിന്റെ ആദ്യ സംവിധാന സംരംഭം മമ്മൂട്ടിക്കൊപ്പം. ചൊവ്വാഴ്ച പാലായില്‍ നടന്ന സ്വിച്ച് ഓണ്‍ കര്‍മ്മത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നടന്‍ റോണി ഡേവിഡ് രാജ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ കഥ മുഹമ്മദ് ഷാഫിയുടേതാണ്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. എസ്സ്. ജോര്‍ജാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

മമ്മൂട്ടിയുടെ മറ്റൊരു പൊലീസ് കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാമും, എഡിറ്റര്‍ പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേയര്‍ ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്,അതിരംപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളിലായാണ് ചിത്രീകരണം.

വി റ്റി ആദര്‍ശും വിഷ്ണു രവികുമാറുമാണ് ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടേര്‍മാര്‍. ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍: റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, വി എഫ് എക്‌സ് ഡിജിറ്റല്‍; ടര്‍ബോ മീഡിയ, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിജിറ്റല്‍ മാര്‍ക്കെറ്റിങ്: വിഷ്ണുസുഗതന്‍, അനൂപ് സുന്ദരന്‍, ഡിസൈന്‍ : അസ്‌തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

മമ്മൂട്ടി ചിത്രങ്ങളായ 'ദി ഗ്രേറ്റ് ഫാദര്‍', 'പുതിയ നിയമം' തുടങ്ങിയവയുടെ ഛായാഗ്രാകനാണ് റോബി വര്‍ഗീസ് രാജ്. 'തട്ടുംപുറത്ത് അച്യുതന്‍', 'ഈശോ', 'വാശി', 'വെള്ളം', 'ജോണ്‍ ലൂഥര്‍' എന്നീ ചിത്രങ്ങളുടെയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in