ഷെയിന്‍ നിഗം, സണ്ണി വെയിന്‍ ചിത്രം വേല; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് മമ്മൂട്ടി

ഷെയിന്‍ നിഗം, സണ്ണി വെയിന്‍ ചിത്രം വേല; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് മമ്മൂട്ടി

ഷെയിന്‍ നിഗവും സണ്ണി വെയിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വേല'യുടെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മുട്ടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കി. ശ്യാം ശശിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പാലക്കാടുള്ള ഒരു പൊലീസ് കണ്ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് വേല. ഷൈന്‍ നിഗം ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

ഷെയിന്‍ നിഗം, സണ്ണി വെയ്ന്‍ എന്നിവര്‍ക്ക് പുറമെ, സിദ്ധാര്‍ഥ് ഭരതന്‍ അതിഥി ബാലന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. ക്രൈം ഡ്രാമ സ്വഭാവമുള്ള സിനിമയുടെ വേലയുടെ തിരക്കഥയൊരുക്കുന്നത് എം സജാസ് ആണ്.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാന്നറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന സിനിമയില്‍ ബാദുഷാ പ്രൊഡക്ഷന്‍സ് കോ പ്രൊഡ്യൂസറാണ്. വിക്രം വേദ, കൈതി തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകന്‍ ആയിരുന്ന സാം.സി.എസ്സാണ് വേലയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം സുരേഷ് രാജനും വസ്ത്രലങ്കാരം ധന്യ ബാലകൃഷ്ണനുമാണ് കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in