മമ്മൂട്ടി-പാർവതി ചിത്രം പുഴു ഇന്ന് മുതൽ, മമ്മൂട്ടി ഇത് വരെ ചെയ്യാത്ത റോൾ

മമ്മൂട്ടി-പാർവതി ചിത്രം പുഴു ഇന്ന് മുതൽ, മമ്മൂട്ടി ഇത് വരെ ചെയ്യാത്ത റോൾ

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുഴു കൊച്ചിയില്‍ തുടങ്ങി. മമ്മൂട്ടി അഭിനയ ജീവിതത്തില്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് പുഴുവിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. രതീനയാണ് സംവിധാനം. മമ്മൂട്ടിയുടെ മാനേജരും മേക്കപ്പ് മാനുമായ എസ്. ജോര്‍ജ് നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും നിര്‍മ്മാണ പങ്കാളികളാണ്.അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വം പൂര്‍ത്തിയാക്കിയാണ് മമ്മൂട്ടി പുഴുവില്‍ ജോയിന്‍ ചെയ്യുന്നത്‌

അതിശയിപ്പിച്ച തിരക്കഥ

അതിശയിപ്പിച്ച തിരക്കഥയാണ് പുഴുവിന്റേതെന്ന് സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്. ഒരു പാട് കാലത്തിന് ശേഷമാണ് മമ്മൂക്ക ഇങ്ങനെയൊരു കഥാപാത്രമായി എത്തുന്നത്. മാസ് മമ്മൂക്കയില്‍ നിന്ന് മാറി മമ്മൂക്കയുടെ വിധേയന്‍ സിനിമയിലേത് പോലൊരു പ്രകടനം പുഴുവില്‍ കാണാനാകും. പുഴുവിന്റെ ഭാഗമാകുന്നതിന്റെ ആഹ്ലാദത്തിലാണെന്നും ജേക്‌സ് ബിജോയ്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസുമായി സഹകരിച്ച് എസ് ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒടിടി പ്ലേ അഭിമുഖത്തിലാണ് ജേക്‌സ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്‌

നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴു എന്ന സിനിമയിലേത് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വിഷയവും കഥാപാത്രവുമാണെന്ന് മമ്മൂട്ടി.പാര്‍വതിക്കും അങ്ങനെത്തന്നെയാകും അത് അനുഭവപ്പെടുന്നത്. കഥയുടെ സസ്‌പെന്‍സ് ഉള്ളതുകൊണ്ട് ഇതില്‍ കൂടുതല്‍ ഈ ചിത്രത്തെപ്പറ്റി വെളിപ്പെടുത്താനാകില്ലെന്നും മമ്മൂട്ടി.

ഉണ്ടക്ക് ശേഷം ഹര്‍ഷാദും വൈറസിന് ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രവുമാണ് പുഴു. തേനി ഈശ്വറാണ് ക്യാമറ. മമ്മൂട്ടി ചിത്രം പേരന്‍പ് ക്യാമറയിലാക്കിയതും തേനിയാണ്. ദീപു ജോസഫാണ് എഡിറ്റിംഗ്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം. മനു ജഗത് ആര്‍ട്ട്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറും സൗണ്ട് ഡിസൈന്‍. സമീറാ സനീഷ് വസ്ത്രാലങ്കാരവും ബാദുഷ പ്രൊജക്ട് ഡിസൈനും. ശ്രീനാഥ് ഉണ്ണിക്കൃഷ്ണനാണ് സ്റ്റില്‍.

മമ്മൂട്ടി-പാർവതി ചിത്രം പുഴു ഇന്ന് മുതൽ, മമ്മൂട്ടി ഇത് വരെ ചെയ്യാത്ത റോൾ
റാംജിറാവുവില്‍ ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനെ, മുകേഷിനെ മാറ്റി രക്ഷപ്പെടാന്‍ നോക്കെന്ന് പറഞ്ഞവരുണ്ട്: ലാല്‍

Related Stories

No stories found.
logo
The Cue
www.thecue.in