മമ്മൂട്ടിയുടെ 'വണ്‍' പുതിയ പോസ്റ്റർ ; ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണമെന്ന് ചിത്രം പഠിപ്പിക്കുന്നുവെന്ന് കമന്റ്‌

മമ്മൂട്ടിയുടെ 'വണ്‍' പുതിയ പോസ്റ്റർ ; ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണമെന്ന് ചിത്രം പഠിപ്പിക്കുന്നുവെന്ന് കമന്റ്‌
Published on

മമ്മൂട്ടി കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന 'വണ്‍' എന്ന സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഫേസ്ബുക് പേജിൽ നിന്നുമാണ് പോസ്റ്റർ റിലീസ് ചെയ്തത്. നിമിഷ സജയനെ മാറോടു ചേർത്ത് ആശ്വസിപ്പിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. 'ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന് ഈ ചിത്രം പഠിപ്പിക്കുന്നതായി' പോസ്റ്ററിനെക്കുറിച്ച് ആരാധകർ കമന്റ്‌ ചെയ്തു.

സിനിമയുടെ ടീസറിന് വൻ സ്വീകാര്യതയായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്യാന്‍ കിട്ടുന്ന ഒരു ദിവസം, നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഡെമോക്രസിയെന്ന വാക്കിന്റെ അര്‍ത്ഥം അതാണ്, എന്ന ഡയലോഗ് ഉള്‍ക്കൊള്ളിച്ചായിരുന്നു സിനിമയുടെ ടീസർ. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സ്പൂഫ് സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥിന്റെ രണ്ടാമത്തെ സിനിമയാണ് ‘വണ്‍’. ബോബി-സഞ്ജയ് ആണ് തിരക്കഥ. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.

ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, മധു, മുരളി ഗോപി, അലന്‍സിയര്‍, രഞ്ജിത് ബാലകൃഷ്ണന്‍, ബാലചന്ദ്രമേനോന്‍, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, തോമസ് മാത്യു എന്നിവരും ചിത്രത്തിലുണ്ട്. കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മറ്റൊരു രാഷ്ട്രീയനേതാവുമായും സാമ്യമുണ്ടാകരുതെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിന്റെ ലുക്ക് കണ്ടെത്തിയത് മമ്മൂട്ടിയായിരുന്നുവെന്നും സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in