മമ്മൂട്ടിയുടെ 'റോഷാക്ക്'; ഉടന്‍ വരുന്നു

മമ്മൂട്ടിയുടെ 'റോഷാക്ക്'; ഉടന്‍ വരുന്നു

നിസാം ബഷീര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം റോഷാക്ക് റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ പോസ്റ്ററും മേക്കിംഗ് വീഡിയോയും സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഇന്നലെ മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.

'കെട്ട്യോളാണെന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'റോഷാക്ക്'. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുളയാണ് 'റോഷാക്കി'ന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിയും അതിഥി വേഷത്തിലെത്തുന്നുണ്ട്.

മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ തന്റെ കഥാപാത്രം സൈക്കോ അല്ലെന്നും ചിത്രത്തിന് സൈക്കോ ട്രീറ്റ്‌മെന്റാണെന്നും മമ്മൂട്ടി ദ ക്യുവിനോട് നേരത്തെ പറഞ്ഞിരുന്നു.

'റോഷാക്കില്‍' മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. കുറുപ്പിന് ശേഷം നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ചിത്രസംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ & എസ്സ് ജോര്‍ജ് , സമീറ സനീഷാണ് വസ്ത്രാലങ്കാരം.

Related Stories

No stories found.
logo
The Cue
www.thecue.in