കണ്ണൂർ സ്ക്വാഡ് ഈ മാസം ? മമ്മൂട്ടി ചിത്രം റിലീസിനൊരുങ്ങുന്നു

കണ്ണൂർ സ്ക്വാഡ് ഈ മാസം ? മമ്മൂട്ടി ചിത്രം റിലീസിനൊരുങ്ങുന്നു

മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡ് ഈ മാസം അവസാനം തിയറ്ററുകളിലെത്തിയേക്കും. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം 'കണ്ണൂര്‍ സ്‌ക്വാഡ്' ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി പൊലീസ് കഥാപാത്രത്തിലെത്തുന്ന ചിത്രം കൂടിയാണ്. മമ്മൂട്ടി ചിത്രങ്ങളായ 'ദി ഗ്രേറ്റ് ഫാദര്‍', 'പുതിയ നിയമം' തുടങ്ങിയവയുടെ ഛായാഗ്രാകനായിരുന്നു റോബി വര്‍ഗീസ് രാജ്.

മമ്മൂട്ടിയോടൊപ്പം സ്‌ക്വാഡിലെ മറ്റ് അംഗങ്ങളായി അസീസ് നെടുമങ്ങാട്, ശബരീഷ്, ഡോക്ടര്‍ റോണി തുടങ്ങിയവരും പോസ്റ്ററിലുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹമ്മദ് ഷാഫിയാണ്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീണ്‍ പ്രഭാകര്‍. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍ -എസ് ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ ഡിസനര്‍ - ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത്നാരാണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് - ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍- റിജോ നെല്ലിവിള, മേക്കപ്പ് റോണെക്‌സ് - സേവ്യര്‍, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍- ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് -വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ് ഡിജിറ്റല്‍ - ടര്‍ബോ മീഡിയ, സ്റ്റില്‍സ് - നവീന്‍ മുരളി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍,അനൂപ്സുന്ദര

Related Stories

No stories found.
logo
The Cue
www.thecue.in