'കാതൽ', ജിയോ ബേബി ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയും; ഷൂട്ട് 20 മുതൽ

'കാതൽ'
'കാതൽ'

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതല്‍' ചിത്രീകരണം ഒക്ടോബര്‍ 20 മുതല്‍ കൊച്ചിയില്‍. പുതിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനെന്ന് ജിയോ ബേബി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ക്രിസ്റ്റഫര്‍ എന്ന സിനിമക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് കാതല്‍. ജ്യോതിക വലിയ ഇടവേളക്ക് ശേഷം മലയാളത്തില്‍ എത്തുന്ന ചിത്രവും കൂടിയാണ് കാതല്‍. റോഷാക്കിനും , നന്‍പകല്‍ നേരത്ത് മയക്കത്തിനും ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മ്മിക്കുന്ന ചിത്രവുമാണ്. ആദര്‍ശ് സുകുമാരനും ,പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് തിരക്കഥ.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ,ജോസി സിജോ ,ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജ്യോതിക മലയാള സിനിമയിലേയ്ക്ക് തിരിച്ചു വരുന്നത്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍.

Mammootty-Jyotika movie Kaathal directed Jeo Baby
Mammootty-Jyotika movie Kaathal directed Jeo Baby

രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ശ്രീധന്യ കാറ്ററിംഗ്, ഫ്രീഡം ഫൈറ്റ് എന്നീ സിനിമകള്‍ക്ക് ശേഷമുള്ള ജിയോ ബേബി ചിത്രവുമാണ് കാതല്‍. ക്യാമറ- സാലു കെ തോമസ്, എഡിറ്റിംഗ്-ഫ്രാന്‍സിസ് ലൂയിസ്, സംഗീതം - മാത്യൂസ് പുളിക്കന്‍, ആര്‍ട്ട് -ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്സണ്‍ പൊടുത്താസ്സ് , സൗണ്ട് ഡിസൈന്‍ - ടോണി ബാബു , ഗാനരചന- അലീന, വസ്ത്രലങ്കാരം - സമീറാ സനീഷ്, മേക്ക് അപ്പ് - അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍ - അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ് - ലെബിസണ്‍ ഗോപി, ഡിസൈന്‍ - ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ - പ്രതീഷ് ശേഖര്‍.

Related Stories

No stories found.
logo
The Cue
www.thecue.in