'ഏജന്റ' ചിത്രീകരണം; മമ്മൂട്ടി ഹംഗറിയില്‍

'ഏജന്റ' ചിത്രീകരണം; മമ്മൂട്ടി ഹംഗറിയില്‍
Published on

തെലുങ്ക് ചിത്രം 'ഏജന്റിന്റെ' ചിത്രീകരണത്തിനായി മമ്മൂട്ടി ഹംഗറിയില്‍ എത്തി. സുരേന്ദ്ര റെഡ്ഢിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അഞ്ച് ദിവസമാണ് മമ്മൂട്ടിയുടെ ചിത്രീകരണം. താരത്തിന്റെ ഇന്‍ട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഹംഗറിയിലാണ് ചിത്രീകരിക്കുന്നത്.

തെലുങ്ക് യുവതാരം അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ നായകന്‍. ഏജെന്റിന്റെ നായക കഥാപാ്രത്തോട് തുല്യ പ്രാധാന്യമുള്ള വില്ലന്‍ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പട്ടാള ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

അമേരിക്കന്‍ ആക്ഷന്‍ ത്രില്ലര്‍ ബോണ്‍ സീരീസ് ഫ്രാഞ്ചെസിയില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഏജന്റ് എന്ന ചിത്രം. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയില്‍ ചാരന്റെ റോളിലാണ് അഖില്‍ അക്കിനേനി. ജൂലൈ 12ന് ഹൈദരാബാദില്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങിയ ചിത്രം പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് യൂറോപ്പിലാണ്. ഇന്ത്യയില്‍ കശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവടങ്ങളാണ് ലൊക്കേഷന്‍.

നവാഗതയായ രത്തീന സംവിധാനം ചെയ്ത പുഴു ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് മമ്മൂട്ടി ഏജന്റില്‍ ജോയിന്‍ ചെയ്തത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രം, കെട്ട്യോളാണെന്റെ മാലാഖ ഒരുക്കിയ നിസാം ബഷീറിന്റെ അടുത്ത ചിത്രം, സിബിഐ ഫൈവ് എന്നിവയാണ് മമ്മൂട്ടിയുടെ തുടര്‍ന്ന് ചിത്രീകരിക്കാനുള്ള പ്രൊജക്ടുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in