'യേശുദാസ് ലുക്കി'ല്‍ മമ്മൂട്ടി, കൊച്ചി അദ്ദേഹത്തിന്റെ കൂടിയെന്ന് നിയുക്ത മേയര്‍

'യേശുദാസ് ലുക്കി'ല്‍ മമ്മൂട്ടി, കൊച്ചി അദ്ദേഹത്തിന്റെ കൂടിയെന്ന് നിയുക്ത മേയര്‍

കൊച്ചി നിയുക്ത മേയര്‍ അനില്‍ കുമാറിനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വെള്ളമുണ്ടും വെള്ള ജുബ്ബയും ധരിച്ച് മുടിയും താടിയും നീട്ടി വളര്‍ത്തിയുള്ള മമ്മൂട്ടിയുടെ ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കാണാന്‍ യേശുദാസിനെ പോലെയുണ്ടെന്നാണ് കമന്റുകളിലേറെയും.

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. മമ്മൂട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഡിവിഷനിലെ കൗണ്‍സിലര്‍ ബിന്ദു പീതാംബരനും കൂടെയുണ്ടായിരുന്നു. കൊച്ചി മമ്മൂട്ടിയുടെ കൂടി നഗരമാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം നിയുക്ത മേയര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കല, രാഷ്ട്രീയം, സിനിമ, നഗരവികസനം, കൊച്ചിയുടെ ചരിത്രം അങ്ങനെ വിവിധ മേഖലകളെ കുറിച്ച് മമ്മൂട്ടി വാചാലനായെന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി, ഇന്ന് ഒരു കൂടിക്കാഴ്ചക്ക് ഞങ്ങള്‍ക്ക് അവസരമൊരുങ്ങിയത് ഏറെ ആവേശകരമായിരുന്നു. കല, രാഷ്ട്രീയം, സിനിമ, നഗരവികസനം, ചരിത്രം അങ്ങനെ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വാചാലനായി. മേയര്‍ തിരഞ്ഞെടുപ്പിന്റെ തലേന്ന് അദ്ദേഹവുമായിട്ടുള്ള ഈ കൂടിക്കാഴ്ച ഞങ്ങള്‍ക്ക് അത്യന്തം ആവേശകരമായ ഒരു അനുഭവം ആണ് സമ്മാനിച്ചത്. അദ്ദേഹം താമസിക്കുന്ന വീട് ഉള്‍പ്പെടുന്ന ഡിവിഷനിലെ കൗണ്‍സിലര്‍ സ.CD ബിന്ദുവിനും, ഒപ്പം ഞാനെന്നും സ്‌നേഹിക്കുന്ന എന്റെ പഴയ സഹപ്രവര്‍ത്തകനും, സിനിമ സംവിധായകനും നടനുമായ ശ്രീ സോഹന്‍ സിനുലാലും ഈ വേളയില്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. മഹാനടന് ഹൃദയപൂര്‍വമായ നന്ദി.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Mammoottý's New Look Went Viral On Social Media

Related Stories

No stories found.
logo
The Cue
www.thecue.in