സുലൈമാൻ മാലിക് ജൂലൈ 15ന് എത്തും, ആമസോണ് പ്രൈമിൽ ഫഹദ്-മഹേഷ് നാരായണൻ ചിത്രം

സുലൈമാൻ മാലിക് ജൂലൈ 15ന് എത്തും, ആമസോണ് പ്രൈമിൽ ഫഹദ്-മഹേഷ് നാരായണൻ ചിത്രം

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ മഹേഷ് നാരായണൻ ചിത്രം മാലിക് ആമസോൺ പ്രൈം വീഡിയോയിൽ ജൂലായ് പതിനഞ്ചിന് റിലീസ് ചെയ്യും. കോവിഡ് വ്യാപനം മൂലം സിനിമയുടെ തീയറ്റർ റിലീസ് ഏറെ കാലമായി മുടങ്ങിയിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയാണെന്നുള്ള തീരുമാനം ഇപ്പോൾ ഔദ്യോഗികമായി വന്നിരിക്കുന്നത്.

ആമസോൺ പ്രൈം വീഡിയോ പോലുള്ള പോപ്പുലർ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ സിനിമ റിലീസ് ചെയ്യുന്നത് ഗ്ലോബൽ ഓഡിയൻസിന് മുന്നിൽ സിനിമ കാണിക്കാനുള്ള വലിയ അവസരമായിരിക്കുമെന്ന് സിനിമയുടെ സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു. ഇന്ത്യൻ പരിസരത്തിൽ ജീവിക്കുന്ന ചില കഥാപാത്രങ്ങളുടെ ജീവിതവും അവരുടെ സൂക്ഷമമായ വികാരങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകൾ നിറവേറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നുതായി സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ആമസോൺ പ്രൈമിന്റെ അറിയിപ്പിൽ അദ്ദേഹം പറഞ്ഞു.

സുലൈമാൻ മാലിക് ജൂലൈ 15ന് എത്തും, ആമസോണ് പ്രൈമിൽ ഫഹദ്-മഹേഷ് നാരായണൻ ചിത്രം
'അഞ്ച് നേരം നിസ്കരിക്കുന്ന ആളാ സുലൈമാൻ'; 64കാരനായി ഫഹദ് ഫാസിൽ; മാലിക് ട്രെയ്‌ലർ

നേരത്തെ പെരുന്നാൾ റിലീസായി പ്രഖ്യാപിച്ചെങ്കിലും കോവിഡ് രൂക്ഷമായതോടെ തീയറ്ററുകൾ വീണ്ടും അടച്ചിടേണ്ട സാഹചര്യമുണ്ടായി. ഫഹദിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലൊരുങ്ങുന്ന പിരീഡ് ത്രില്ലര്‍ ചിത്രമാണ് മാലിക്. 27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിർമ്മിച്ചത് .

ഇരുപത്തിയഞ്ചു മുതല്‍ എഴുപത്തിയഞ്ച് വയസ്സ് വരെയുളള ഒരാളുടെ ജീവിതയാത്രയാണ് മാലിക് പറയുന്നത്. അത്തരത്തില്‍ ഒരു നാടിന്റെ വളര്‍ച്ചയൊക്കെ നോക്കിക്കാണാന്‍ കഴിയുന്ന ഒരു വ്യക്തിയുടെ കഥയാണ്. മാലികിന്റെ കഥ വല്ലാതെ ഇഷ്ടപ്പെട്ടുപോയിരുന്നു. പല പ്രായത്തിലുളള ഗെറ്റപ്പുകളിലേയ്ക്ക് എത്തുക എന്നത് ബുദ്ധിമുട്ടേറിയതായിരുന്നു. ആദ്യമായിട്ടാണ് ഒരു കഥാപാത്രത്തിന് വേണ്ടി ശാരീരികമായി ഇത്തരം തയ്യാറെടുപ്പുകള്‍ എടുക്കുന്നത്. പൊതുവെ ഒരുപാട് മേക്കപ് ഇടേണ്ടി വരുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് പതിവ്. എന്നാല്‍ മാലിക് എന്ന കഥയോടുളള ഇഷ്ടം തന്നെ പിടിച്ചുനിര്‍ത്തി. തന്റെ ഗ്രാന്റ് ഫാദറിന്റെ ഒരു പഴയ ചിത്രത്തില്‍ നിന്നാണ് മാലിക്കിന്റെ രൂപം ഉണ്ടാകുന്നതെന്ന് ഫഹദ് ദ ക്യുവിനോട് പറഞ്ഞിരുന്നു.

സിനിമയ്ക്ക് വേണ്ടി ഫഹദ് ഫാസില്‍ 20 കിലോയോളം ഭാരം കുറച്ചിരുന്നു. മാലിക് ലൊക്കേഷനില്‍ നിന്ന് പുറത്തുവന്ന ഫഹദിന്റെ മെലിഞ്ഞ ഗെറ്റപ്പ് അമ്പരപ്പിക്കുന്നതുമായിരുന്നു. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്.

ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ആക്ഷന്‍ കൊറിയോഗ്രഫി. ചിത്രത്തിനായി കൂറ്റന്‍ സെറ്റാണ് കൊച്ചിയിലും തിരുവനന്തപുരത്തും ഒരുക്കിയിരുന്നത്. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. അന്‍വര്‍ അലിയാണ് ഗാനരചന. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈന്‍. ധന്യാ ബാലകൃഷ്ണനാണ് കോസ്റ്റിയൂം.

Related Stories

No stories found.
logo
The Cue
www.thecue.in