'മലയൻകുഞ്ഞ് ആദ്യം ഡിസൈൻ ചെയ്തത് ആമസോൺ പ്രൈമിന് വേണ്ടി'; ചിത്രം തിയറ്ററിൽ ഇറക്കാമെന്ന തീരുമാനമെടുത്തത് ദിലീഷ് പോത്തൻ എന്ന് മഹേഷ് നാരായണൻ

'മലയൻകുഞ്ഞ് ആദ്യം ഡിസൈൻ ചെയ്തത് ആമസോൺ പ്രൈമിന് വേണ്ടി'; ചിത്രം തിയറ്ററിൽ ഇറക്കാമെന്ന തീരുമാനമെടുത്തത് ദിലീഷ് പോത്തൻ എന്ന് മഹേഷ് നാരായണൻ

ആമസോൺ പ്രൈമിന് വേണ്ടി ഡിസൈൻ ചെയ്ത സിനിമയാണ് മലയൻകുഞ്ഞ് എന്നാൽ ദിലീഷാണ് അത് തിയറ്ററിൽ ഇറക്കാം എന്ന തീരുമാനമെടുത്തതെന്ന് സംവിധായകൻ മഹേഷ് നാരായണൻ. ഡിജിറ്റലിലേക്ക് പോകണോ വേണ്ടയോ എന്ന് തുടങ്ങിയ കൺഫ്യൂഷനിൽ നിൽക്കുന്ന സമയത്ത് അതിൽ റഹ്മാന്റെ സ്കോറും കാര്യങ്ങളൊക്കെ വന്നു കഴിഞ്ഞപ്പോൾ നമ്മൾ സംസാരിച്ച് എന്നാൽ ഇത് തിയറ്ററിലേക്ക് പോട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ തിയറ്ററിലേക്ക് വേണ്ടി ചെയ്ത സിനിമകൾ നമുക്ക് തിയറ്ററിൽ കൊടുക്കാനും പറ്റാത്ത അവസ്ഥയായി. മാലിക് ആലോചിക്കുന്നത് തിയറ്ററിക്കൽ ആയിട്ടാണ്. തിയേറ്ററിന് വേണ്ടിയുള്ള മൊമെന്റ്‌സ്‌ ഉണ്ടാക്കി ആലോചിച്ച് എടുത്ത സിനിമയാണ്. എന്നാൽ ആ സമയത്തെ കാരണം കൊണ്ട് നമുക്ക് അത് തിയറ്ററിൽ ഇറക്കാൻ കഴിഞ്ഞില്ലെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ മഹേഷ് നാരായണൻ പറഞ്ഞു.

മഹേഷ് നാരായണൻ പറഞ്ഞത് :

മലയൻകുഞ്ഞിന്റെ സമയത്ത് ദിലീഷാണ് ഇത് തിയറ്ററിൽ ഇറക്കാം എന്ന തീരുമാനമെടുത്തത്. കാരണം നമ്മൾ ഡിജിറ്റലിലേക്ക് പോകണോ വേണ്ടയോ എന്ന് തുടങ്ങിയ കൺഫ്യൂഷനിൽ നിൽക്കുന്ന സമയത്ത്, ഇല്ല ഇത് തിയറ്ററിൽ കാണാം എന്ന തീരുമാനിച്ചത് ദിലീഷ് ആണ്. അന്ന് ആ സമയത്ത് മലയൻകുഞ്ഞ് ആമസോൺ പ്രൈമിന് വേണ്ടി ഡിസൈൻ ചെയ്ത സിനിമയാണ്. പക്ഷെ അതിൽ റഹ്മാന്റെ സ്കോറും കാര്യങ്ങളൊക്കെ വന്നു കഴിഞ്ഞപ്പോൾ നമ്മൾ സംസാരിച്ച് എന്നാൽ ഇത് തിയറ്ററിലേക്ക് പോട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ തിയറ്ററിലേക്ക് വേണ്ടി ചെയ്ത സിനിമകൾ നമുക്ക് തിയറ്ററിൽ കൊടുക്കാനും പറ്റാത്ത അവസ്ഥയായി. തിയേറ്ററിന് വേണ്ടി ഒരു സിനിമ ഇറക്കുമ്പോൾ ഒരു 100 പേരെങ്കിലും ആ സിനിമ ഇഷ്ടപ്പെടണമെന്ന ആഗ്രഹം എനിക്കുണ്ട്. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു സിനിമയെടുക്കാൻ കഴിയില്ല. മാലിക് ആലോചിക്കുന്നത് തിയറ്ററിക്കൽ ആയിട്ടാണ്. തിയേറ്ററിന് വേണ്ടിയുള്ള മൊമെന്റ്‌സ്‌ ഉണ്ടാക്കി ആലോചിച്ച് എടുത്ത സിനിമയാണ്. എന്നാൽ ആ സമയത്തെ കാരണം കൊണ്ട് നമുക്ക് അത് തിയറ്ററിൽ ഇറക്കാൻ കഴിഞ്ഞില്ല.

ഫഹദ് ഫാസിൽ, രജിഷാ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സജിമോൻ പ്രഭാകർ സംവിധാനം ചെയ്ത ചിത്രമാണ് മലയൻകുഞ്ഞ്. മഹേഷ് നാരായണൻ തിരക്കഥയെഴുതിയ ചിത്രം നിർമിച്ചത് ഫാസിൽ ആയിരുന്നു. ഒരുപാട് വർഷത്തെ ഇടവേളക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു മലയൻകുഞ്ഞ്.

Related Stories

No stories found.
logo
The Cue
www.thecue.in