നിവിൻ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ' മെയ് ഒന്ന് മുതൽ തിയറ്ററുകളിൽ‌

നിവിൻ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ' മെയ് ഒന്ന് മുതൽ തിയറ്ററുകളിൽ‌

ക്വീൻ, ജന​ഗണമന എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തുന്ന മലയാളി ഫ്രം ഇന്ത്യ മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ​ഗരുഡൻ എന്ന ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ജനഗണമന എന്ന ചിത്രത്തിന് ശേഷം ഷാരിസ് മുഹമ്മദ് തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നറായിരിക്കുമെന്നാണ് മുമ്പ് പുറത്തിറങ്ങിയ പ്രൊമോ വീഡിയോ നൽകുന്ന സൂചന.

ആൽപറമ്പിൽ ​ഗോപി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിവിൻ എത്തുന്നത്. നിവിനൊപ്പം പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, മഞ്ജു പിള്ള, സലിം കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട അഭിനേതാക്കൾ. കൃഷ്ണ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്. ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ചായാഗ്രഹണം സുദീപ് ഇളമൻ നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ജെയിക്സ് ബിജോയാണ്. ജസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, ആർട്ട്‌ ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ, റഹീം പി എം കെ (ദുബായ്), ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ. പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in