'പണ്ടുതൊട്ട് നെഞ്ചിനുള്ളിൽ കൊത്തിവെച്ച പേര്', ഉമ്മൻചാണ്ടിക്ക് സിനിമാലോകത്തിന്റെ ആദരം

'പണ്ടുതൊട്ട് നെഞ്ചിനുള്ളിൽ കൊത്തിവെച്ച പേര്', ഉമ്മൻചാണ്ടിക്ക് സിനിമാലോകത്തിന്റെ ആദരം

'ജനകീയത എന്നതിന്റെ പര്യായ പേര്,

ലാളിത്യമെന്നതിന്ന് തുല്യമായ പേര്,

...

ഉള്ളുകൊണ്ട് നമ്മളെ അറിഞ്ഞിടുന്നൊരാള്

പണ്ടുതൊട്ട് നെഞ്ചിനുള്ളിൽ കൊത്തിവെച്ച പേര്...'

നിയമസഭാ അംഗത്വം നേടിയിട്ട് അൻപതാണ്ട് തികയുമ്പോൾ ഉമ്മൻചാണ്ടിക്ക് സിനിമാലോകത്തിന്റെ ആദരം. കേരള പെളിറ്റിക്സിൽ സജീവമായ രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ഇതുവരെയുളള അദ്ദേഹത്തിന്റെ ജീവിതവഴികളെ അടയാളപ്പെടുത്തുന്നതാണ് വീഡിയോ​​ഗാനം. മമ്മൂട്ടി, മഞ്ജു വാരിയർ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവീനോ, രഞ്ജി പണിക്കർ, തുടങ്ങിയവർ വിഡിയോയിൽ നേതാവിന് ആശംസകളുമായി എത്തുന്നുണ്ട്.

ഷാഫി പറമ്പിൽ എം എൽ എ ആണ് സോഷ്യൽ മീഡിയയിലൂടെ ഗാനം പുറത്തുവിട്ടത്. ജിസ് ജോയിയുടെ മേൽനോട്ടത്തിൽ നിർമാതാവ് ആന്റോ ജോസഫാണ് വീഡിയോ ഒരുക്കിയത്. ബിജിബാലിന്റെ സംഗീതത്തിൽ ബി കെ ഹരിനാരായണനാണ് വരികളെഴുതിയത്. ആലാപനം സുദീപ് കുമാർ.

Related Stories

No stories found.
logo
The Cue
www.thecue.in