പതിനൊന്ന് വർഷത്തിന് ശേഷം ഹരിഹരൻ മടങ്ങിയെത്തുന്നു, അഭിനേതാക്കളെ ക്ഷണിച്ച് കാവ്യ ഫിലിംസ്

പതിനൊന്ന് വർഷത്തിന് ശേഷം ഹരിഹരൻ മടങ്ങിയെത്തുന്നു, അഭിനേതാക്കളെ ക്ഷണിച്ച് കാവ്യ ഫിലിംസ്

പതിനൊന്ന് വർഷത്തിന് ശേഷം സംവിധാന രം​ഗത്തേക്ക് ഹരിഹരൻ മടങ്ങിയെത്തുന്നു. വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. 2013ൽ റിലീസ് ചെയ്ത ‘ഏഴാമത്തെ വരവ്’ എന്ന ചിത്രത്തിനുശേഷം ഹരിഹരൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണിത്. നിർമാതാക്കളായ കാവ്യ ഫിലിംസ് കമ്പനി ചിത്രത്തിന്റെ കാസ്റ്റിം​ഗ് കോൾ പുറത്തു വിട്ടിട്ടുണ്ട്.

25-35 വയസ്സിനിടയിൽ പ്രായമുള്ള നടന്മാരെയും, 22-30 വയസ്സിനിടയിൽ പ്രായമുള്ള നൃത്ത പ്രാവീണ്യമുള്ള നടിമാരെയുമാണ് ചിത്രത്തിന് വേണ്ടി അണിയറ പ്രവർത്തകർ അന്വേഷിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള മറ്റുവിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2018, മാളികപ്പുറം, ചാവേർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സുപരിചിതരായ പ്രൊഡക്ഷൻ കമ്പനിയാണ് വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിംസ് കമ്പനി.

മാളികപ്പുറം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാലയാണ് നിലവിൽ കാവ്യ ഫിലിം കമ്പനിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം. അർജുൻ അശോകൻ, സൈജു കുറുപ്പ്, സിദ്ദിഖ്, അപർണ്ണ ദാസ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ്‌ കെ യു, മാളവിക മനോജ്‌ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചന്ദ്രകാന്ത്‌ മാധവൻ ഛായ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സം​ഗീതസംവിധാനം നിർവഹിക്കുന്നത് രഞ്ജിൻ രാജാണ്

Related Stories

No stories found.
logo
The Cue
www.thecue.in