'അവസാന രക്തത്തുള്ളിയും നൽകി സ്വാതന്ത്ര്യത്തെ നാം കാത്തുസൂക്ഷിക്കണം'; അംബേദ്കർ പ്രസംഗവും ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും പങ്കിട്ട് താരങ്ങൾ

'അവസാന രക്തത്തുള്ളിയും നൽകി സ്വാതന്ത്ര്യത്തെ നാം കാത്തുസൂക്ഷിക്കണം'; അംബേദ്കർ പ്രസംഗവും ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും പങ്കിട്ട് താരങ്ങൾ

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന പശ്ചാത്തലത്തിൽ അംബേദ്കർ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങൾ പങ്കുവച്ച് നടൻ ഷെയ്ൻ നിഗം. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിക് അബു എന്നിവരും ഭാരതത്തിലെ ജനങ്ങളായ നാം എന്ന് തുടങ്ങുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം എന്ന തലക്കെട്ടോടു കൂടിയ പത്രക്കുറിപ്പാണ് ഷെയ്ൻ പങ്കുവച്ചത്. കരട് ഭരണഘടനയുടെ മൂന്നാം വായനയ്ക്കുശേഷം നടന്ന ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ട് അംബേദ്കർ നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗമാണ് ഷെയ്ൻ പോസ്റ്റ് ചെയ്തതിരിക്കുന്നത്.

ഷെയ്ൻ പങ്കുവച്ച അംബേദ്‌കർ പ്രസംഗ ഭാഗം:

ചരിത്രം ആവർത്തിക്കുമോ? അത് എന്നെ ഉൽക്കണ്ഠാകുലനാക്കുന്നു. നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം. ജാതിയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ വിവി‌ധ രാഷ്ട്രീയപാർട്ടികൾ രൂപീകരിച്ചിരിക്കുന്നു. അവർ രാഷ്ട്രീയവിശ്വാസങ്ങളിൽ ഏറ്റുമുട്ടാൻ പോകുന്നു. അവർ രാഷ്ട്രീയവിശ്വാസങ്ങളിൽ ഏറ്റുമുട്ടാൻ പോകുന്നു. അവരുടെ വിശ്വാസത്തിനു മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ അതോ രാഷ്ട്രത്തിനു മുകളിൽ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ? എന്നാൽ, ഒരു കാര്യം ഞാൻ വ്യക്തതയോടെ പറയാം. നമ്മുടെ രാഷ്ട്രീയപാർടികൾ രാജ്യത്തിനു മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കുമായി നഷ്ടപ്പെടും. ഇതു നമ്മൾ എപ്പോഴും ഓർക്കണം. അവസാന രക്തത്തുള്ളിയും നൽകി സ്വാതന്ത്ര്യത്തെ നാം കാത്തുസൂക്ഷിക്കണം.

ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്' എന്ന് ആഷിഖ് അബുവും 'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്ന് റിമ കല്ലിങ്കലും പങ്കുവച്ച ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. നമ്മൂടെ ഇന്ത്യ എന്ന തലക്കെട്ടോടെയാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പാർവ്വതി പങ്കുവച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in