വ്യാജ നഗ്‌ന ചിത്രം പ്രചരിപ്പിച്ചു; ഏഷ്യാനെറ്റ് ന്യൂസ് തമിഴിനെതിരെ മാളവിക മോഹനന്‍

വ്യാജ നഗ്‌ന ചിത്രം പ്രചരിപ്പിച്ചു; ഏഷ്യാനെറ്റ് ന്യൂസ് തമിഴിനെതിരെ മാളവിക മോഹനന്‍

ഫോട്ടോഷോപ്പ് ചെയ്ത് തന്റെ വ്യാജ നഗ്‌നചിത്രം പ്രചരിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മാളവിക മോഹനന്‍. പ്രചരണം നടത്തിയ ആള്‍ക്ക് പുറമെ ഏഷ്യാനെറ്റ് ന്യൂസ് തമിഴും തന്റെ ചിത്രം ഉപയോഗിച്ചുവെന്നും മാളവിക അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ വിമര്‍ശനം. ട്വീറ്റിനൊപ്പം യഥാര്‍ത്ഥ ചിത്രവും മാളവിക പങ്കുവെച്ചിട്ടുണ്ട്.

'കഴിഞ്ഞ മാസം ഞാന്‍ എടുത്ത ഫോട്ടോ ആണിത്. ഇത് ഇപ്പോള്‍ ആരോ ഫോട്ടോഷോപ്പ് ചെയ്ത് വൃത്തികെട്ട രീതിയില്‍ ഒരു വ്യാജ ചിത്രം നിര്‍മ്മിച്ചിരിക്കുകയാണ്. ആ ചിത്രം ആ വ്യക്തിക്ക് പുറമെ മറ്റുപലരും ഏഷ്യാനെറ്റ് ന്യൂസ് തമിഴും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുന്നത് കാണാനിടയായി. ഇത് ചീപ്പ് മാധ്യമപ്രവര്‍ത്തനമാണ്. ഇത്തരം വ്യാജ ചിത്രങ്ങള്‍ കണ്ടാല്‍ അത് എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് ചെയ്യണം', എന്നാണ് മാളവിക ട്വീറ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് തമിഴിന്‍റെ വാര്‍ത്തയും മാളവിക പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ വാര്‍ത്ത നീക്കം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ മാളവികയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം 'ഹീറോ', ധനുഷ്-കാര്‍ത്തിക് നരേന്‍ ചിത്രം 'മാരന്‍' എന്നിവയാണ് മാളവികയുടെ പുതിയ സിനിമകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in