മാസ്റ്ററിന് പിന്നാലെ ബിഗ് ബജറ്റ് ചിത്രങ്ങളിലേക്ക് മാളവിക, വീണ്ടും ബോളിവുഡില്‍

മാസ്റ്ററിന് പിന്നാലെ ബിഗ് ബജറ്റ് ചിത്രങ്ങളിലേക്ക് മാളവിക, വീണ്ടും ബോളിവുഡില്‍

മാസ്റ്ററിന് പിന്നാലെ ബിഗ് ബജറ്റ് ചിത്രങ്ങളിലേക്ക് മാളവിക, വീണ്ടും ബോളിവുഡില്‍

'പട്ടം പോലെ' എന്ന മലയാള ചിത്രത്തിലൂടെ സിനിമാരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് മാളവിക മോഹനന്‍. പിന്നീട് രജനികാന്തും വിജയ് സേതുപതിയും ഒന്നിച്ച 'പേട്ട' എന്ന തമിഴ് ചിത്രത്തിലും മാളവിക പ്രധാന വേഷത്തില്‍ എത്തി. ഏപ്രില്‍ 9ന് റിലീസിനൊരുങ്ങുന്ന വിജയ് ചിത്രമായ 'മാസ്റ്ററി'ലും കേന്ദ്ര കഥാപാത്രമായി താരം എത്തുന്നുണ്ട്.

മാസ്റ്ററിന് പിന്നാലെ ബിഗ് ബജറ്റ് ചിത്രങ്ങളിലേക്ക് മാളവിക, വീണ്ടും ബോളിവുഡില്‍
സര്‍പ്രൈസ് പൊളിച്ച് അനിരുദ്ധ്, ‘ഒരു കുട്ടികഥൈ’ പാടുന്നത് വിജയ്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തമിഴിലും കന്നടയിലും ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയ മാളവിക ഇപ്പോള്‍ ബോളിവുഡില്‍ നായികയാവാന്‍ ഒരുങ്ങുകയാണ്. സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് മാളവിക ബോളിവുഡിലേയ്ക്കുളള രണ്ടാം വരവിന് തയ്യാറെടുക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ ആദ്യ ആഴ്ച ആരംഭിക്കും.

ഇറാനിയന്‍ സംവിധായകനായ മജിദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്‌സ്' ആയിരുന്നു മാളവികയുടെ ആദ്യ ഹിന്ദി ചിത്രം. ചിത്രത്തിലെ താര എന്ന കഥാപാത്രത്തിന് നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക.

Related Stories

No stories found.
logo
The Cue
www.thecue.in