
നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. മാല പാർവതി എന്ന പേരിൽ ഫേസ്ബുക്ക് ഗ്രൂപ്പുണ്ടാക്കുകയും അതിൽ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായുമായിരുന്നു എന്ന് നടി പറഞ്ഞു. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്നും പരാതിയുമായി മുന്നോട്ട് പോകും എന്നും മാല പാർവതി ക്യു സ്റ്റുഡിയോയോട് വ്യക്തമാക്കി.