കോലാര്‍ വിറപ്പിച്ച തങ്കലാന്‍ ; മേക്ക് ഓവറില്‍ വിക്രം, പാ. രഞ്ജിത്ത് ചിത്രം മേക്കിങ് വീഡിയോ

കോലാര്‍ വിറപ്പിച്ച തങ്കലാന്‍ ; മേക്ക് ഓവറില്‍ വിക്രം,  പാ. രഞ്ജിത്ത് ചിത്രം മേക്കിങ് വീഡിയോ

കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്കായി ഏതറ്റം വരെയും പോകുന്ന നടനാണ് വിക്രം. വിക്രം കേന്ദ്രകഥാപാത്രമാകുന്ന പാ രഞ്ജിത് ചിത്രം തങ്കലാന്റെ മേക്കിങ്ങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിക്രമിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടത്.

കഥാപാത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകളും ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങളും ആണ് മേക്കിങ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് തങ്കലാന്‍ ഒരുങ്ങുന്നത്. തമിഴില്‍ കൂടാതെ തെലുഗ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും

സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നച്ചത്തിരം നഗര്‍കിരതാണ് പാ. രഞ്ജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം.

പാര്‍വതി തിരുവോത്ത്, മാളവികാ മോഹനന്‍. പശുപതി, ഡാനിയേല്‍ കാല്‍റ്റാഗിറോണ്‍, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തമിഴ് പ്രഭയാണ് തിരക്കഥാ രചന സഹായി. അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ജി.വി.പ്രകാശ് കുമാറിന്റേതാണ് സംഗീതം. എസ്.എസ്. മൂര്‍ത്തിയാണ് കലാ സംവിധാനം.കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍.

Related Stories

No stories found.
logo
The Cue
www.thecue.in