
ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'മേനേ പ്യാര്‍ കിയാ'യ്ക്ക് മികച്ച പ്രതികരണങ്ങൾ. കോമഡിയും റൊമാൻസും കോർത്തിണക്കി ഒരു പക്കാ എന്റർടെയ്നറാണ് സിനിമ എന്നാണ് പ്രേക്ഷകർ പറയുന്നത്. ഹൃദു ഹാറൂണിന്റെയും സുഹൃത്ത് കഥാപാത്രങ്ങൾ അവതരിപ്പിച്ച അഭിനേതാക്കളുടെയും പ്രകടനം തന്നെയാണ് സിനിയയുടെ ഹൈലൈറ്റായി എല്ലാവരും പറയുന്നത്. ഒപ്പം പ്രീതി മുകുന്ദന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'മേനേ പ്യാർ കിയ'. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലർ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന സിനിമ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന "മേനേ പ്യാർ കിയ"യിൽ ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.