'റൊമാന്റിക് കോമഡി ത്രില്ലറായി മേനേ പ്യാർ കിയാ'; മന്ദാകിനിയ്ക്ക് ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം മോഷൻ ടീസർ

'റൊമാന്റിക് കോമഡി ത്രില്ലറായി മേനേ പ്യാർ കിയാ'; മന്ദാകിനിയ്ക്ക് ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം മോഷൻ ടീസർ

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമിച്ച റൊമാന്റിക് കോമഡി ചിത്രം മന്ദാകിനിയ്ക്ക് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് സ്പൈർ പ്രൊഡക്ഷൻസ്. 'മേനേ പ്യാർ കിയാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഫൈസൽ ഫസിലുദീനാണ്. ഒരു റൊമാന്റിക് കോമഡി ത്രില്ലറായി എത്തുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ തമിഴിൽ നിന്നും താരങ്ങൾ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനായ ഫൈസൽ ഫസിലുദീനും, ബിൽകെഫ്സലും ചേർന്നാണ്.

ഡോൺ പോൾ പി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അജ്മൽ ഹസ്ബുള്ളയും എഡിറ്റിംഗ് നിർവഹിക്കുന്നത് കണ്ണൻ മോഹനുമാണ്. കലൈ കിങ്സണ് സംഘട്ടന സംവിധാനവും സുനിൽ കുമാരൻ കലാസംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണലയാണ്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, കോസ്ട്യും അരുൺ മനോഹർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, പ്രൊജക്റ്റ് ഡിസൈനർ സൗമ്യത വർമ്മ, ഡി ഐ ബിലാൽ റഷീദ്, ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ, അസ്സോസിയേറ്റ് ഡയറക്ടർ സവിൻ സാ, സ്റ്റിൽസ് ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ യെല്ലോ ടൂത്സ്, വിതരണം സ്പൈർ പ്രൊഡക്ഷൻസ്, പിആർഒ ശബരി.

അൽത്താഫ് സലിം അനാർക്കലി മരിക്കാർ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മന്ദാകിനി തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയിരുന്നത്. ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സംഭവങ്ങളായിരുന്നു സിനിമയുടെ ഇതിവൃത്തം. ഒരു കോമഡി ഫാമിലി എന്റർടൈനർ ആയി എത്തിയ ചിത്രത്തിൽ ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ,അഖിൽ ഷാ, അജിംഷാ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷിജു എം ഭാസ്കർ, ഷാലു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in