സെൻസറിങ് പൂർത്തിയായി; ഓണം കളറാക്കാൻ മേനെ പ്യാർ കിയാ വരുന്നു

സെൻസറിങ് പൂർത്തിയായി; ഓണം കളറാക്കാൻ മേനെ പ്യാർ കിയാ വരുന്നു
Published on

ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'മേനേ പ്യാര്‍ കിയാ'യുടെ സെൻസറിങ് പൂർത്തിയായി. U/A 13+ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 29 നാണ് തിയറ്ററുകളിലെത്തുന്നത്.

അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജുന്‍, ജഗദീഷ് ജനാര്‍ദ്ദനന്‍, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്‌സ്‌ലി, ത്രികണ്ണന്‍, മൈം ഗോപി, ബോക്‌സര്‍ ദീന, ജീവിന്‍ റെക്‌സ, ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖതാരങ്ങള്‍. സംവിധായകന്‍ ഫൈസല്‍ ഫസലുദ്ദീന്‍, ബില്‍കെഫ്‌സല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന 'മേനേ പ്യാര്‍ കിയ'യില്‍ ഡോണ്‍പോള്‍ പി. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റിങ്: കണ്ണന്‍ മോഹന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിനു നായര്‍, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, സംഘട്ടനം: കലൈ കിംങ്‌സണ്‍, പശ്ചാത്തലസംഗീതം: മിഹ്‌റാജ് ഖാലിദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശിഹാബ് വെണ്ണല, കലാസംവിധാനം: സുനില്‍ കുമാരന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, കോസ്റ്റ്യൂംസ്: അരുണ്‍ മനോഹര്‍, പ്രൊജക്റ്റ് ഡിസൈനര്‍: സൗമ്യത വര്‍മ, വരികള്‍: മുത്തു, ഡിഐ: ബിലാല്‍ റഷീദ്.

Related Stories

No stories found.
logo
The Cue
www.thecue.in