ലോക്ക്ഡൗണ്‍ കാലത്ത് വരുമാനമില്ല, നികുതി ഒഴിവാക്കണമെന്ന് രജനികാന്ത്; സമയം പാഴാക്കുകയാണോയെന്ന് കോടതി

ലോക്ക്ഡൗണ്‍ കാലത്ത് വരുമാനമില്ല, നികുതി ഒഴിവാക്കണമെന്ന് രജനികാന്ത്; സമയം പാഴാക്കുകയാണോയെന്ന് കോടതി
Published on

തന്റെ ഉടമസ്ഥതയിലുള്ള കല്യാണ മണ്ഡപത്തിന്റെ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച നടന്‍ രജനികാന്തിന് മദ്രാസ് ഹൈക്കോടതിയുടെ താക്കീത്. കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന് മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള വസ്തു നികുതി കുടിശ്ശികയായി 6.5 ലക്ഷം രൂപയാണ് അടക്കേണ്ടത്. ഇത് കാണിച്ച് ചെന്നൈ കോര്‍പറേഷന്‍ രജനികാന്തിന് നോട്ടീസയച്ചിരുന്നു. ഇതിനെതിരെയാണ് താരം കോടതിയെ സമീപിച്ചത്.

കോര്‍പറേഷന്‍ അധികൃതര്‍ക്ക് ഹര്‍ജിക്കാരന്‍ നിവേദനം നല്‍കിയത് കഴിഞ്ഞ മാസം 23നാണ്. മറുപടിക്ക് കാക്കാതെ തിരക്കിട്ട് കോടതിയിലേക്ക് വന്നതെന്തിനാണെന്ന് കോടതി ചോദിച്ചു. താങ്കളുടെ നിവേദനം തീര്‍പ്പാക്കണമെന്ന് കോര്‍പറേഷന്‍ അധികൃതരോട് നിര്‍ദേശിക്കുന്നതല്ലാതെ കോടതിക്ക് മറ്റ് ജോലികളില്ലെന്നാണോ കരുതുന്നതെന്നും ജസ്റ്റിസ് അനിത സുമന്ത് ചോദിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സമയം പാഴാക്കുകയാണോ എന്ന് ചോദിച്ച കോടതി, ചെലവ് സഹിതം പരാതി തള്ളുമെന്ന് മുന്നറിയിപ്പും നല്‍കിയി. ഇതോടെ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in