ഹിഷാമിന്റെ സംഗീതത്തിന് ചിത്രയുടെ ശബ്ദം, മധുരമനോഹര മോഹത്തിലെ പുതിയ ഗാനം

ഹിഷാമിന്റെ സംഗീതത്തിന് ചിത്രയുടെ ശബ്ദം, മധുരമനോഹര മോഹത്തിലെ പുതിയ ഗാനം

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത് ഷറഫുദ്ദിന്‍, രജിഷ വിജയന്‍, ബിന്ദു പണിക്കര്‍, വിജയ രാഘവന്‍, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മധുര മനോഹര മോഹ'ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ചിത്രയാണ്.

കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മത്തിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ഒരു മുഴുനീളന്‍ കോമഡി എന്റര്‍ടെയ്നറായിരിക്കും. 'ഹൃദയം' 'മൈക്ക്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍ വഹാബ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'മധുര മനോഹര മോഹം'. ഗ്രാമ ഭംഗിയും കുടുംബ ജീവിതത്തിന്റെ സ്നേഹവുമാണ് പാട്ടിലൂടനീളം കാണിക്കുന്നത്. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ബിത്രീഎം ക്രിയേഷന്‍സാണ്.

ഏഴ് വര്‍ഷത്തോളമായി സിനിമ രംഗത്തു പ്രവര്‍ത്തിക്കുന്നയാളാണ് സ്റ്റെഫി. ജനഗണമന, ഗപ്പി, കോള്‍ഡ് കേസ്, ആറാട്ട് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ കോസ്റ്റ്യും ഡിസൈനര്‍ ആയ സ്റ്റെഫി, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമാണ്. നവാഗതനായ ജിബിന്‍ ഗോപാലാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ചന്ദ്രു സെല്‍വരാജാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി, മാളവിക വി.എന്‍. കലാസംവിധാനം ജയന്‍ ക്രയോണ്‍.

Related Stories

No stories found.
logo
The Cue
www.thecue.in