ജി.ഡി നായിഡുവിന്റെ കഥ പറയാന്‍ മാധവന്‍ ; റോക്കട്രിക്ക് ശേഷം അടുത്ത ബയോപ്പിക് ഒരുങ്ങുന്നു

ജി.ഡി  നായിഡുവിന്റെ കഥ പറയാന്‍ മാധവന്‍ ; റോക്കട്രിക്ക് ശേഷം അടുത്ത ബയോപ്പിക് ഒരുങ്ങുന്നു

റോക്കട്രി: ദ നമ്പി എഫക്റ്റ് എന്ന ബിയോപിക് ചിത്രത്തിന് ശേഷം മാധവനും നിര്‍മ്മാതാവ് വിജയ് മൂലനും ഒന്നിക്കുന്ന ചിത്രമാണ് ജി.ഡി.നായിഡു. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവും എഡിസണ്‍ ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു എന്ന ജി ഡി നായിഡുവിന്റെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നിരവധി പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും സംവിധാനം ചെയ്യുന്നതും

50 കോടി ബഡ്ജറ്റില്‍ പൂര്‍ണമായും തമിഴില്‍ നിര്‍മിക്കുന്ന ഈ പീരീഡ് ചിത്രം നിര്‍മിക്കുന്നത് വര്‍ഗീസ് മൂലന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ മലയാളികളായ വര്‍ഗീസ് മൂലനും മകന്‍ വിജയ് മൂലനുമാണ്. ജീന്‍സ് , മിന്നലേ , കൊച്ചടിയാന്‍ എന്നീ ഹിറ്റ് സിനിമകള്‍ നിര്‍മിച്ച ഡോ.മുരളി മനോഹറും ചിത്രത്തിലെ നിര്‍മാണ പങ്കാളിയാണ്. സെപ്റ്റംബറില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും

നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കിയൊരുക്കിയ ചിത്രമായിരുന്നു മാധവന്‍ പ്രധാനവേഷത്തിലെത്തി സംവിധാനം ചെയ്ത റോക്കട്രി: ദ നമ്പി എഫക്റ്റ്. ചിത്രം മികച്ച പ്രതികരണം തിയ്യേറ്ററില്‍ നിന്ന് നേടിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in