അച്ഛൻ ചെയ്ത ഇഷ്ട കഥാപാത്രം ഭരത് ചന്ദ്രൻ, പക്ഷെ കമ്മീഷണർ സിനിമയിലെ അല്ല: തുറന്ന് പറഞ്ഞ് മാധവ് സുരേഷ്

അച്ഛൻ ചെയ്ത ഇഷ്ട കഥാപാത്രം ഭരത് ചന്ദ്രൻ, പക്ഷെ കമ്മീഷണർ സിനിമയിലെ അല്ല: തുറന്ന് പറഞ്ഞ് മാധവ് സുരേഷ്
Published on

ഒരുപാട് പൊലീസ് കഥാപാത്രങ്ങൾ മലയാള സിനിമയ്ക് സംഭാവന നൽകിയ നടനാണ് സുരേഷ് ഗോപി. ഭരത് ചന്ദ്രൻ ഐപിഎസ് പോലുള്ള രോമാഞ്ചം കൊള്ളിക്കുന്ന ഒരുപാട് ആക്ഷൻ ഹീറോകളെ സ്ക്രീനിലേക്ക് എത്തിച്ച സുരേഷ് ഗോപിയുടെ പ്രകടനങ്ങൾ ആരും മറക്കാൻ ഇടയില്ല. ഇപ്പോൾ ഇതാ, തൻ്റെ അച്ഛൻ അവതരിപ്പിച്ചതിൽ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാധവ് സുരേഷ്. ഭരത് ചന്ദ്രൻ ഐ പി എസ് ആണ് തനിക്ക് ഇഷ്ടപെട്ട സുരേഷ് ഗോപി കഥാപാത്രം എന്നും, എന്നാൽ അത് കമ്മീഷണർ എന്ന സിനിമയിലെ അല്ലെന്നും മാധവ് പറയുന്നു.

സുരേഷ് ഗോപിയുടെ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ഏതാണ് എന്നായിരുന്നു ആങ്കറിൻ്റെ ചോദ്യം. അതിനു മാധവ് കൊടുത്ത മറുപടി ഇങ്ങനെ ആയിരുന്നു: "അച്ഛൻ അവതരിപ്പിച്ചതിൽ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ഭരത് ചന്ദ്രൻ ഐപിഎസ് ആണ്. കമ്മീഷണർ സിനിമയിലെ അല്ല, ഭരത് ചന്ദ്രൻ ഐപിഎസ്സിലെ നായക കഥാപാത്രം. വ്യക്തിപരമായ, ഇമോഷണലായ കാരണങ്ങൾ കൊണ്ടാണ് എനിക്ക് അതു പ്രിയപ്പെട്ടത് ആവുന്നത്."

ഭാവിയിൽ താങ്കളെയും അച്ഛനെ പോലെ സ്ക്രീനിൽ വലിയ സ്റ്റാർ ആയി കാണാൻ പറ്റുമോ എന്നായിരുന്നു അടുത്ത ചോദ്യം. "ജനങ്ങളാണ് അച്ഛനെ സൂപ്പർസ്റ്റാർ ആക്കിയത്. അതുപോലെ, എന്നെയും അവർ ഇഷ്ടപെടുകയാണെങ്കിൽ, എനിക്കും അത് പോലെ കഴിവുണ്ട് എന്ന് അവർ മനസ്സിലാക്കുകയാണെങ്കിൽ, ഒരുനാൾ ഞാനും അത് പോലെ ഒക്കെ ആവും."

സിനിമ ഒരു സ്വപ്നമായി കണ്ട് ഇവിടെ എത്തിയ ആളല്ല ഞാൻ. സിനിമ എന്നിലേക്ക് വന്നു ചേർന്നതാണ്. അത് എൻ്റെ അച്ഛൻ ഒരു നടൻ ആയത് കൊണ്ട് മാത്രമാണ്. പക്ഷെ, നമ്മിലേക്ക് വന്ന ഏതൊരു അവസരത്തെയും നാം ബഹുമാനിക്കാൻ പഠിക്കണം. അതുകൊണ്ട് ഞാൻ പരിശ്രമിക്കും, ഒരുനാൾ അച്ഛനെ പോലെ ആകും എന്ന് പ്രതീക്ഷിക്കുന്നു. മാധവ് സുരേഷ് കൂടി ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in