
അജയ് ഗോവിന്ദ് സംവിധാനം ചെയ്ത മടപ്പള്ളി യുണൈറ്റഡ് എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. കിനാക്കളെ എന്ന് തുടങ്ങുന്ന ഗാനം വടകര സ്വദേശിയായ രോഹിത് അനീഷാണ് ആലപിച്ചിരിക്കുന്നത്. സന്ദൂപ് നാരായണന്റെ വരികള്‍ക്ക് ആനന്ദ് മധുസൂധനനാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ചിത്രത്തില്‍ ഹരീഷ് പേരടി, ശ്രീകാന്ത് മുരളി, സാവിത്രി ശ്രീധരന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. അവര്‍ക്കൊപ്പം 45 പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ട്.
തന്‍വീര്‍ അഹമ്മദ് ഛായാഗ്രഹണവും കൃഷ്ണപ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. മടപ്പള്ളി എന്ന കൊച്ചുഗ്രാമത്തിന്റെയും അവിടുത്ത കുട്ടികളുടെയും കഥയാണ് ചിത്രം പറയുന്നത്.