'സ്വര്‍ണതോക്കുമായി ബാബു ആന്റണി ' ; ചിരിപ്പിച്ച് മദനോത്സവം പുതിയ ടീസര്‍

'സ്വര്‍ണതോക്കുമായി ബാബു ആന്റണി ' ; ചിരിപ്പിച്ച് മദനോത്സവം പുതിയ ടീസര്‍

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവത്തിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു. നീണ്ട ഇടവേളയ്ക്ക് ശേഷം സീരിയസ് കഥാപാത്രങ്ങളില്‍ നിന്ന് മാറി സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്ന ഒരു മുഴു നീളന്‍ കോമഡി ചിത്രമാണ് ഏപ്രില്‍ പതിനാലിന് റിലീസിനെത്തുന്ന മദനോത്സവം.

ഇ സന്തോഷ് കുമാറിന്റെ 'തങ്കച്ചന്‍ മഞ്ഞക്കാരന്‍'എന്ന നോവലിനെ അടിസ്ഥാനമാക്കി നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, ഭാമ അരുണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നാട്ടിന്‍പുറത്ത് കോഴിക്ക് കളറടിക്കുന്ന ഒരു സാധാരണക്കരന്റെ ജീവിതത്തില്‍ കടന്നു വരുന്ന പൊളിറ്റിക്കല്‍ ഇഷ്യൂവും തുടര്‍ന്ന് അത് എങ്ങനെ അയാളുടെ ജീവിതത്തെ ബാധിക്കുന്നു എന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

ഇത് ശരിക്കും ഒരു നാടന്‍ മാസ്സ് പടമാണ്. ഒരു പ്രകൃതി പടത്തിന്റെ പേസിലോ ഒന്നുമല്ല ഈ കഥ പോകുന്നത്. സിനിമയിലെ മ്യൂസിക്കും സൗണ്ടിങ്ങും എല്ലാ അതിനു അനുസരിച്ചു ഉണ്ടാക്കിയതാണ്.

സുധീഷ് ഗോപിനാഥ്.

ഏപ്രില്‍ 14-ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴീക്കോടന്‍, ജോവല്‍ സിദ്ധിഖ്, സുമേഷ് ചന്ദ്രന്‍, സ്വാതി ദാസ് പ്രഭു തുടങ്ങിയവരും അഭിനയിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാല്‍ നിര്‍വ്വഹിക്കുന്നു. വൈശാഖ് സുഗുണന്റെ വരികള്‍ക്ക് ക്രിസ്റ്റോ സേവിയര്‍ സംഗീതം പകരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in