'ബിജിമോൾക്ക് സ്വർണ്ണം ഒന്നും അത്ര ഇഷ്ടമല്ലെന്ന് തോന്നുന്നു'; ചിരിപ്പിക്കാനൊരുങ്ങി സൗബിൻ-നമിത ചിത്രം 'മച്ചാൻ്റെ മാലാഖ' ട്രെയ്ലർ

'ബിജിമോൾക്ക് സ്വർണ്ണം ഒന്നും അത്ര ഇഷ്ടമല്ലെന്ന് തോന്നുന്നു'; ചിരിപ്പിക്കാനൊരുങ്ങി സൗബിൻ-നമിത ചിത്രം 'മച്ചാൻ്റെ മാലാഖ' ട്രെയ്ലർ
Published on

മഞ്ഞുമ്മൽ ബോയ്സിനും പ്രാവിന്‌കൂട് ഷാപ്പിനും ശേഷം സൗബിൻ നായകനായെത്തുന്ന പുതിയ ചിത്രം 'മച്ചാന്റെ മാലാഖ'യുടെ ട്രെയ്ലർ പുറത്തു വിട്ട് അണിയറപ്രവർത്തകർ. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. നടന്മാരായ പൃഥ്വിരാജും, ദുൽഖർ സൽമാനും ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടത്. സാമൂഹികപ്രസക്തിയുള്ള ഒരു ഫാമിലി എൻ്റർടെയ്നറായിരിക്കും ചിത്രം എന്നാണ് സൂചന. നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും വിധത്തിത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി 27 ന് തിയറ്ററുകളിലെത്തും.

അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസിൻ്റെ പതിമൂന്നാമത്തെ ചിത്രമാണിത്. ജക്സൺ ആൻ്റണിയുടെ കഥയ്ക്ക് അജീഷ് പി. തോമസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിൽ മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ ആണ്, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിവേക് മേനോൻ, എഡിറ്റർ: രതീഷ് രാജ്, ലിറിക്സ്: സിൻ്റോ സണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, കലാസംവിധാനം: സഹസ് ബാല, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് മിക്സിങ്: എം.ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സ്റ്റിൽസ്: ഗിരിശങ്കർ, ട്രെയിലർ: ഡോൺ മാക്സ്, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories

No stories found.
logo
The Cue
www.thecue.in